ഫൊക്കാന 2018 കണ്‍വൻഷൻ കിക്കോഫിന് തുടക്കം ~ഓഗസ്റ്റ് 6ന് ഫിലാഡൽഫിയായിൽ
Monday, July 24, 2017 6:43 AM IST
ഫിലാഡൽഫിയ: ഫൊക്കാനയുടെ 2018 ലെ കണ്‍വൻഷനു വേദിയാകുന്ന നഗരത്തിൽ കണ്‍വൻഷൻ കിക്കോഫിന് തുടക്കം കുറിക്കുന്നു. ഓഗസ്റ്റ് 6നു വൈകുന്നേരം അഞ്ചിനു ഫൊക്കാന കണ്‍വൻഷന്‍റെ ഹോസ്റ്റ് അസോസിയേഷനായ പന്പ ഇന്ത്യൻ കമ്മനണിറ്റി സെന്‍ററിലാണ് കിക്കോഫ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്ന് പന്പ പ്രസിഡന്‍റ് അലക്സ് തോമസ് പറഞ്ഞു.

ഫിലാഡൽഫിയായിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഫൊക്കാനയുടെ അംഗ സംഘടനകളായ മേളയും, ഫിൽമയും ഹോസ്റ്റ് അസ്സോസിയേഷനായ പന്പ മലയാളി അസോസിയേഷനോട് ചേർന്ന് പ്രവർത്തിക്കുമെന്ന് ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ പറഞ്ഞു.

ഫൊക്കാനയുടെ എക്കാലത്തെയും ശക്തിസ്ത്രോതസുകളിലൊന്നായ നഗരവും അസോസിയേഷനുമാണ് ഫിലാഡൽഫിയായും പന്പയുമെന്നും പന്പയുടെ സ്ഥാപക നേതാക്കളിലെരാളായ തന്പി ചാക്കോ നേതൃത്വം കൊടുക്കുന്ന ഫൊക്കാന പന്പയുടെയും മറ്റ് അംഗ സംഘടനകളുടെയും കലവറയില്ലാത്ത സഹകരണം ഉറപ്പാക്കുമെന്നും ഫൊക്കാന കണ്‍വൻഷൻ നാഷണൽ കോഡിനേറ്റർ സുധ കർത്ത ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഫിലാഡൽഫിയായിൽ നടക്കുന്ന പ്രഥമ കിക്കോഫ് വൻ വിജയമാക്കുമെന്നും
ഫിലാഡൽഫിയായിലെ പൗരമുഖ്യരെയും അഭനദയകാംഷികളെയും കണ്‍വൻഷനിൽ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും രജിസ്റ്റ്റേഷൻ ചെയർമാൻ മോഡി ജേക്കബ് പ്രസ്താപിച്ചു.

ഓഗസ്റ്റ് 6-ന് നടക്കുന്ന ഹോസ്റ്റ് അസ്സോസിയേഷൻ യോഗത്തിലും കണ്‍വൻഷൻ കിക്കോഫിലും ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോയോടെപ്പം ജനറൽ സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ്,
കണ്‍വൻഷൻ ചെയർമാൻ മാധവൻ നായർ, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളി, എക്സികനട്ടീവ് വൈസ് പ്രസിഡന്‍റ്, ലീല മാരേട്ട്, പി.ആർ.ഒ. ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ പങ്കെടുക്കുന്നു.

2018 ജൂലൈ 5 മുതൽ 7 വരെ ഫിലാഡൽഫിയ സബർബിലുള്ള വാലിഫോർജ്ജ് റിസോർട്ട് ആന്‍റ് കണ്‍വൻഷൻ സെന്‍ററിലാണ് ഫൊക്കാന കണ്‍വൻഷൻ നടക്കുക.

കണ്‍വൻഷൻ കിക്കോഫ് വിവരങ്ങൾക്ക്: അലക്സ് തോമസ് (പന്പ പ്രസിഡന്‍റ)്,: 215 850 5268,സുധ കർത്ത: 267 575 7333, മോഡി ജേക്കബ്, 215 667 0802, ജോർജ്ജ് ഓലിക്കൽ 215 873 4365 ജോണ്‍ പണിക്കർ 215 605 5109 സുമോദ് നെല്ലിക്കാല 267 322 8527, ഫീലിപ്പോസ് ചെറിയാൻ 215 605 7310

റിപ്പോർട്ട്: ജോർജ്ജ് ഓലിക്കൽ