മാ​ർ​ത്തോ​മ്മ ഭ​ദ്രാ​സ​നം ലൈ​റ്റ് റ്റു ​ലൈ​ഫ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്നു
Monday, August 14, 2017 6:11 AM IST
ന്യൂ​യോ​ർ​ക്ക് : നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി മാ​ർ​ത്തോ​മ്മ മി​ഷ​ൻ ബോ​ർ​ഡ് ലൈ​റ്റ് റ്റു ​ലൈ​ഫ് (ഘ​ശ​ഴ​വേ േീ ഘ​ശ​ള​ല) എ​ന്ന പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് ഭ​ദ്രാ​സ​നാ​ധി​പ​ൻ റ​വ.​ഡോ. ഐ​സ​ക്ക് മാ​ർ ഫി​ല​ക്സി​നി​യോ​സ് അ​റി​യി​ച്ചു. ഭ​ദ്രാ​സ​ന​ത്തി​ൽ നി​ന്നും 8500 ഡോ​ള​ർ പ്ര​തീ​ക്ഷി​ക്കു​ന്ന സു​വി​ശേ​ഷ നി​ധി ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് 13ന് ​പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് മാ​ർ ഫി​ല​ക്സി​നോ​സ് പ​ദ്ധ​തി​യെ​ക്കു​റി​ച്ചു പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു സ​ഭാം​ഗ​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും യു​വ​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും അ​വ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ലൈ​റ്റ് റ്റു ​ലൈ​ഫ് എ​ന്ന നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന ചൈ​ൽ​ഡ് കെ​യ​ർ പ്രോ​ജ​ക്ട് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലേ​യും നാ​റ്റീ​വ്മീ​ഷ​ൻ ഫീ​ഡു​ക​ളി​ലേ​യും ആ​വ​ശ്യ​ത്തി​ലി​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ പ്രോ​ജ​ക്റ്റ് മു​ൻ​ഗ​ണ​ന ന​ൽ​കും. ആ​ത്മാ​യ​രേ​യും പ​ട്ട​ക്കാ​രേ​യും പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് വി​വി​ധ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ, മ​നു​ഷ്യ ജീ​വി​ത​ത്തി​ൽ സ​മൂ​ല പ​രി​വ​ർ​ത്ത​നം സൃ​ഷ്ടി​ച്ച് ക്രി​സ്തീ​യ ദ​ർ​ശ​ന​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി മാ​റ്റു​ക എ​ന്ന​തും പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് മാ​ർ ഫി​ല്ക്സി​നോ​സ് പ​റ​ഞ്ഞു. നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ്പ് ഭ​ദ്രാ​സ​ന ചു​മ​ത​ല​യേ​ൽ​ക്കു​ന്ന മേ​ല​ധ്യ​ക്ഷ​ൻ​മാ​ർ തു​ട​ങ്ങി​വ​യ്ക്കു​ന്ന മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് സ​ഭാ ജ​ന​ങ്ങ​ൾ നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. മെ​ക്സി​ക്കൊ, ഒ​ക് ല​ഹോ​മ, അ​ല​ബാ​മ തു​ട​ങ്ങി​യ മി​ഷ​ൻ ഫീ​ൽ​ഡു​ക​ളി​ൽ മാ​ർ​ത്തോ​മ ഭ​ദ്രാ​സ​നം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ