ഫിലാഡൽഫിയയിലെ ബൈബിൾ സ്പെല്ലിംഗ് ബീ മൽസരം ആകർഷകമായി
Monday, August 21, 2017 8:09 AM IST
ഫിലാഡൽഫിയ: ഉന്നത നിലവാരത്തോടെ ദേശീയതലത്തിൽ നടത്തപ്പെടുന്ന പല സ്പെല്ലിംഗ് ബീ മൽസരങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ ബൈബിൾ സ്പെല്ലിംഗ് ബീ എന്നത് വളരെ അപൂർവമായേ കേട്ടിരിക്കാനിടയുള്ളു. സണ്ടേസ്കൂൾ കുട്ടികളുടെ അപൂർവമായ ഒരുമൽസരമായി ഫിലാഡൽഫിയായിൽ ഓഗ്സ്റ്റ് 12 ശനിയാഴ്ച നടന്നത്.

ഫിലാഡൽഫിയായിലെ കേരള കത്തോലിക്കരുടെ കൂട്ടയ്മയായ ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷന്‍റെ വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ്é എല്ലാവരെയും ആകർഷിച്ച ബൈബിൾ സ്പെല്ലിംഗ് ബീ മൽസരം നടത്തപ്പെട്ടത്. നാലുമുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന സെന്‍റ് തോമസ് സീറോമലബാർ, സെന്‍റ് ജൂഡ് സീറോമലങ്കര ഇടവകകളിൽനിന്നും, ക്നാനായ, ഇന്ത്യൻ ലത്തീൻ മിഷനുകളിൽനിന്നുമുള്ള സണ്ടേസ്കൂൾ æകുട്ടികളാണ്é വാശിയേറിയ സ്പെല്ലിംഗ് ബീയിൽ പങ്കെടുത്തത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ള വാക്കുകളായി ì സ്പെല്ലിംഗ് ബീയിൽ ഉൾപ്പെടുത്തിയിരുന്നത്.

വിശ്വാസപരിശീലനക്ലാസുകളിൽ ലഭിച്ച അറിവിന്‍റെ വെളിച്ചത്തിൽ ദിവസേന ബൈബിൾ വായിക്കുന്നശീലം æകുട്ടികളിൽ വളർത്തിയെടുക്കുന്നതിനും, ബൈബിൾ വാക്കുകളുടെ ശരിയായ ഉച്ഛാരണവും, സ്പെല്ലിംഗും ഹൃദിസ്ഥമാക്കുന്നതിനും ഉദ്ദേശിച്ചാണ്é നാഷണൽ സ്പെല്ലിംഗ് ബീ മോഡലിൽ ഫിലാഡൽഫിയായിൽ ഈ മൽസരം സംഘടിപ്പിച്ചത്.

മൽസരത്തിൽ വിജയികളായ കുട്ടികൾക്ക് ജോസഫ് മെതിക്കളം സ്പോണ്‍സർ ചെയ്ത കാഷ് അവാർഡുകൾ ലഭിച്ചു. സെന്‍റ ജൂഡ് സീറോമലങ്കര ഇടവകയിൽനിന്നുള്ള കൃപാ സൈമണ്‍ സ്പെല്ലിംഗ് ബീ ചാന്പ്യനും, മേരിയേൽ സജൻ റണ്ണർ അപ്പും ആയി. ചാന്പ്യന്ë 200 ഡോളർ കാഷ് അവാർഡും, റണ്ണർ അപ്പിë 100 ഡോളർ കാഷ് അവാർഡും ഹെറിറ്റേജ് ഡേ ആഘോഷങ്ങളുടെ മുഖ്യാതിഥിയായിരുന്ന ഫിലാഡൽഫിയ അതിരൂപതാ ആക്സിലിയറി ബിഷപ് അഭിവന്ദ്യ എഡ്വേർഡ് ഡിലിമൻ നൽകി ആദരിച്ചു.

ന്യൂയോർക്ക് കാത്തലിക് അസോസിയേഷന്‍റെ സജീവപ്രവർത്തകയായിരുന്ന ദിവംഗതയായ കത്രീനാ മെതിക്കളത്തിന്‍റെ സ്മരണാർത്ഥം ആയിരുന്നു കാഷ് അവാർഡുകൾ സ്പോണ്‍സർ ചെയ്യപ്പെട്ടത്. ജോസ് മാളേയ്ക്കൽ ജനറൽ കോർഡിനേറ്ററായി നടത്തപ്പെട്ട സ്പെല്ലിങ്ങ് ബീ മൽസരത്തിൽ ഡോ. ബിന്ദു മെതിക്കളം, സലീനാ മത്തായി, ആനാ ജോസ്, തോമസ്æട്ടി സൈമണ്‍ എന്നിവർ ജഡ്ജസ് ആയി സേവനം അനുഷ്ഠിച്ചു. മതാധ്യാപികയായ ലീനാ ജോസഫ് ഹോസ്റ്റായും, ഹാന്നാ വിള, ടീനാ സൈമണ്‍ എന്നിവർ എം. സി. മാരായും സ്തത്യുയർഹമായ പ്രകടനം കാഴ്ച്ചവച്ചു.


റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ