എൻ.കെ. ലൂക്കോസ് നടുപ്പറന്പിൽ മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി
Monday, August 21, 2017 8:12 AM IST
ഡാളസ്: അമേരിക്കൻ മലയാളി വോളിബോൾ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എൻ.കെ. ലൂക്കോസ് നടുപ്പറന്പിലിന്‍റെ പാവനസ്മരണയ്ക്കായി നടത്തിവരുന്ന എൻ.കെ. ലൂക്കോസ് മെമ്മോറിയൽ 12ാമത് ദേശീയ വോളിബോൾ ഈ വർഷം ഡാളസ് ആതിഥേയത്വം അരുളുന്നു.

എൻ.കെ. ലൂക്കോസ് നടുപ്പറന്പിൽ മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പിനു വേണ്ടി ഡാളസിലെ നാനാവിഭാഗത്തിൽപ്പെട്ട എല്ലാ മലയാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് 2017 സെപ്റ്റംബർ രണ്ടിന് ശനിയാഴ്ച രാവിലെ 9 മുതൽ SENTER PORK RECREATION CENTRE (901 SENTER RO, IRVING TX 75060) സ്റ്റേഡിയത്തിൽ എൻ.ആർ. ലൂക്കോസ് നടുപ്പറന്പിൽ സ്പോർട്സ് ഫൗണ്ടേഷന്‍റെ ആശീർവാദത്തോടുകൂടി ഡാളസ് സ്ട്രൈക്കേഴ്സിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

നോർത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുമായി Baltimore Cobras, BW Kings, Chicago Kairali Lions, Glenview Spikers, Golden State Blasters, New York Soldiers, Tampa Tigers, Dallas tSrikers എന്നീ ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ ടൂർണമെന്‍റിന്‍റെ വിജയപ്രദമായ നടത്തിപ്പിനുവേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

2017 സെപ്റ്റംബർ രണ്ടിനുനടക്കുന്ന ഈ വോളിബോൾ മാമാങ്കത്തിലേക്ക് നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികളെയും ഡാളസ്സ് സെന്‍റർ പാർക്ക് റിക്രിയേഷൻ സെന്‍ററിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്ക്: ഷിബു ഫിലിപ്പ് 2146035153, ജിനു ജോസഫ് 3472412032, സേവ്യർ ഫിലിപ്പ് 2146297355, തങ്കച്ചൻ ജോസഫ്- 9727463435, സുനിൽ വർഗീസ് 2145437556.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം