ഫാ. സജി മുക്കൂട്ടിന്‍റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു
Wednesday, August 23, 2017 7:47 AM IST
ഫിലാഡൽഫിയ: സെന്‍റ് ജൂഡ് സീറോ മലങ്കര കത്തോലിക്കാപള്ളി വികാരി റവ. ഡോ. സജി ജോർജ് മുക്കൂട്ടിന്‍റെ പൗരോഹിത്യ രജതജൂബിലി ഓഗസ്റ്റ് 19 ശനിയാഴ്ച സമംഗളം ആഘോഷിച്ചു. ബെൻസേലം സെന്‍റ് എലിസബത്ത് ആൻ സീറ്റോണ്‍ പള്ളിയിൽ നടന്ന ജൂബിലി ആഘോഷങ്ങളിൽ സീറോമലങ്കര കത്തോലിക്കാസഭയുടെ വടക്കേ അമേരിക്ക-കാനഡാ രൂപതാധ്യക്ഷൻ അഭി. തോമസ് മാർ യൗസേബിയോസും, ഫിലാഡൽഫിയ, ന്യൂയോർക്ക്, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിൽനിന്നുള്ള നിരവധിവൈദികരും കന്യാസ്ത്രിമാഠം, അൽമായപ്രമുഖരും ഇടവകകൂട്ടായ്മയും ജൂബിലേറിയന്‍റെ കുടുംബാംഗങ്ങളും പങ്കുചേർന്നു.

ഓഗസ്റ്റ് 19 ശനിയാഴ്ച രാവിലെ 10നു ജൂബിലി നിറവിൽ നിൽക്കുന്ന സജി അച്ചൻ കൃതഞ്ജതാബലിയർപ്പിച്ചുകൊണ്ട് ആഘോഷപരിപാടികൾç തുടക്കം æകുറിച്ചു. അഭി. തോമസ് മാർ യൗസേബിയോസ് തിരുമേനിയുടെയും ഇടവകാംഗങ്ങൾകൂടിയായ ഫാ. ജേക്കബ് ജോണ്‍, ഫാ. മൈക്കിൾ എടത്തിൽ, റവ. സി. ജോസ്ലിൻ എടത്തിൽ എന്നിവരുടെ മഹനീയ സാന്നിധ്യം ബലിയർപ്പണത്തിൽë ധന്യത പകർന്നു. പൊതുസമ്മേളനം, സണ്ടേസ്കൂൾ æകുട്ടികളുടെ വിവിധ കൾച്ചറൽ പരിപാടികൾ, സ്നേഹവിരുന്ന് എന്നിവ സിൽവർജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിരുന്നു.

വിശുദ്ധ കുർബാനയെതുടർന്നു നടന്ന അനുമോദനസമ്മേളനത്തിൽ അഭി. തോമസ് മാർ യൗസേബിയോസ് അധ്യക്ഷത വഹിച്ചു. ജൂബിലേറിയൻ അനുമോദനങ്ങളർപ്പിച്ചുകൊണ്ട് എക്യുമെനിക്കൽ കോ-ചെയർമാൻ റവ. ഫാ. കെ.കെ. ജോണ്‍, സീറോമലബാർ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ, ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ പ്രസിഡന്‍റ് ചാർലി ചിറയത്ത്, ഇടവകകൂട്ടായ്മയുടെ പ്രതിനിധി സോഫിയാ സൈമണ്‍, സണ്ടേസ്കൂൾ & എംസിവൈഎം പ്രതിനിധി സിന്ധു ജോണ്‍, സെന്‍റ് അത്തനാസിയൂസ് പാരീഷ് പാസ്റ്റർ റവ. ജോസഫ് ഒകോൻസ്കി, പാസ്റ്ററൽ കൗണ്‍സിൽ മെന്പർ അലക്സ് ജോണ്‍ എന്നിവർ സംസാരിച്ചു. അഭി. തോമസ് മാർ യൗസേബിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. സെന്‍റ് ജൂഡ് ഇടവകയുടെ വിശേഷാൽ പാരിതോഷികം ട്രഷറർ രാജു ജോർജ് നൽകി ആദരിച്ചു. ജൂബിലേറിയൻ റവ. ഡോ. സജി മുക്കൂട്ട് തനിക്ക് നൽകിയ ഗംഭീര സ്വീകരണത്തിനും, പാരിതോഷികത്തിനും പ്രത്യേകം നന്ദി അറിയിച്ചു.

പാരീഷ് സെക്രട്ടറി ബിജു കുരുവിള സ്വാഗതവും, ട്രഷറർ മാതണ്ട തോമസ് കൃതഞ്ജതയും പറഞ്ഞു. ജൂബിലി പ്രോഗ്രാം കോർഡിനേറ്ററായ ഫിലിപ് ജോണ്‍ (ബിജു) പൊതുസമ്മേളനത്തിന്‍റെ എം.സിയായി .
തുടർന്നു ഇടവകയിലെ സണ്ടേസ്കൂൾ കുട്ടികളും യുവജനങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ കാണികൾക്ക് നല്ലൊ കലാവിന്നോരുക്കി.

ആലുവാ സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽനിന്നും വൈദികപഠനം പൂർത്തിയാക്കിയ സജി അച്ചൻ 1992 ഡിസംബർ 22ന് തിരുവനന്തപുരം ആർച്ച്ബിഷപ്പ് ഭാഗ്യസ്മരണാർഹനായ ബെനഡിക്ട് മാർ ഗ്രിഗോറിയോസ് തി മേനിയിൽനിന്നും സ്വന്തം ഇടവകയായ വയലത്തല സെന്‍റ് മേരീസ് പള്ളിയിൽ വച്ചു വൈദികപട്ടം സ്വീകരിച്ചു.

1996ൽ അമേരിക്കയിലെത്തിയ ജൂബിലേറിയൻ ന്യൂയോർക്ക് ലോംഗ് ഐലൻഡ്, ഷിക്കാഗോ, ഡിട്രോയിറ്റ് എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചശേഷം 2014 ഓഗസ്റ്റ് മുതൽ ഫിലാഡൽഫിയാ സെന്‍റ് ജൂഡ് സീറോമലങ്കര കത്തോലിക്കാപള്ളിയുടെ വികാരിയായി ശുശ്രൂഷ ചെയ്യു. ഫിലാഡൽഫിയ നസറത്ത് ഹോസ്പിറ്റലിൽ ചാപ്ലെയിൻ ആയും ജോലിചെയ്യുì. മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്‍റ് (എംസിവൈഎം) ഡയറക്ടർ, വൊക്കേഷൻ ഡയറക്ടർ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള ഫാ. സജി ഇപ്പോൾ രൂപതയുടെ മതബോധനഡയറക്ടറാണ്.

ജോസ് മാളേയ്ക്കൽ