ഗുരുധർമ പ്രചാരണസഭ അരിസോണ ശ്രീനാരായണഗുരുദേവ ജയന്തിയും ഓണവും നടത്തി
ഫീനിക്സ്: ഗുരുധർമ്മ പ്രചാരണസഭ അരിസോണ ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

കുട്ടികളുടെ വിവിധ കലാപരിപാടികൾ, സജിത ഷാനവാസിന്‍റെ നേതൃത്വത്തിൽ തിരുവാതിര, മീര, ശ്രീ ലക്ഷ്മി, യുക്ത എന്നിവരുടെ ജിമ്മിക്കി കമ്മൽ ഡാൻസ്, വഞ്ചിപാട്ട്, കല, ശ്രീജ എന്നിവരുടെ ഓണപാട്ടുകളും സ്കിറ്റും ഓണസദ്യ എന്നിവയും ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറി.

വൈകുന്നേരം നടന്ന ഗുരുദേവ ജയന്തി സമ്മേളനം ഗുരുധർമ്മപ്രചാരണ സഭ പ്രസിഡന്‍റ് ഷാനവാസ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. ജോലാൽ കരുണാകരൻ ഗുരുദേവ കൃതി ആയ ദൈവദശകത്തെ കുറിച്ച് ക്ലാസെടുത്തു. ഡോ. വിനയ് പ്രഭാകരൻ, ഡോ. ദീപ ധർമ്മരാജൻ, ദേവദാസ് കൃഷ്ണൻകുട്ടി, ശ്രീജിത്ത്, പ്രവീണ്‍, ശ്യാം, ശ്രീനി പൊന്നച്ചൻ തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം