എസ്എംസിസി നാഷണൽ കോണ്‍ഫറൻസ് രജിസ്ട്രേഷൻ കിക്കോഫ് നടത്തി
Tuesday, September 12, 2017 2:14 AM IST
ഷിക്കാഗോ: ഒക്ടോബർ 28,29 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന എസ്എംസിസി നാഷണൽ കോണ്‍ഫറൻസിന്‍റെ രജിസ്ട്രേഷൻ കിക്ക്ഓഫ് സെപ്റ്റംബർ മൂന്നാംതീയതി ഞായറാഴ്ച സീറോ മലബാർ കത്തീഡ്രലിൽ വച്ചു നടത്തി.

കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ, അസി. വികാരി റവ.ഡോ. ജയിംസ് ജോസഫ്, രൂപതാ ചാൻസിലർ റവ.ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരുടെ സാന്നിധ്യത്തിലാണ് കിക്ക്ഓഫ് നടന്നത്. ഷിക്കാഗോ എസ്എംസിസി എക്സിക്യൂട്ടീവ് മെന്പറായ സണ്ണി വള്ളിക്കളം കോണ്‍ഫറൻസ് രജിസ്ട്രേഷനുവേണ്ടിയുള്ള ആദ്യ ടിക്കറ്റ് കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിലിൽ നിന്ന് ഏറ്റുവാങ്ങി.

കോണ്‍ഫറൻസ് കണ്‍വീനർ ജോണ്‍സണ്‍ കണ്ണൂക്കാടൻ, കോണ്‍ഫറൻസ് ചെയർ വുമണ്‍ മേഴ്സി കുര്യാക്കോസ്, ഷിക്കാഗോ എസ്എംസിസി പ്രസിഡന്‍റ് ഷിബു അഗസ്റ്റിൻ, വൈസ് പ്രസിഡന്‍റ് ആന്േ‍റാ കവലയ്ക്കൽ, ബിജി വർഗീസ്, ജേക്കബ് കുര്യൻ, ഷാജി ജോസഫ്, കുര്യാക്കോസ് ചാക്കോ, സജി വർഗീസ്, സണ്ണി വള്ളിക്കളം, ആഗ്നസ് മാത്യു, ജോയി വട്ടത്തിൽ, ഷാബു മാത്യു, ജോയി ചക്കാലയ്ക്കൽ, ജോസഫ് നാഴിയംപാറ, ജയിംസ് ഓലിക്കര എന്നിവരും സന്നിഹിതരായിരുന്നു. അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നും എസ്എംസിസി അംഗങ്ങൾ കോണ്‍ഫറൻസിൽ പങ്കെടുക്കുന്നതായിരിക്കും.

എസ്എംസിസി സ്പിരിച്വൽ ഡയറക്ടർ റവ.ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ, നാഷണൽ പ്രസിഡന്‍റ് ബോസ് കുര്യൻ, സെക്രട്ടറി സിജിൽ പാലയ്ക്കലോടി, ബോർഡ് ചെയർ ജോർജുകുട്ടി പുല്ലാപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ കോണ്‍ഫറൻസ് അവിസ്മരണീയമാക്കാൻ അക്ഷീണം പ്രയത്നിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം