ഷിക്കാഗോ എക്യുമെനിക്കൽ കലാമേള ഒക്ടോബർ ഏഴിന്
Tuesday, September 12, 2017 9:27 AM IST
ഷിക്കാഗോ: എക്യുമെനിക്കൽ കൗണ്‍സിൽ ഓഫ് കേരള ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ സണ്‍ഡേ സ്കൂൾ വിദ്യാർഥികൾക്കായി നടത്തപ്പെടുന്ന മൂന്നാമത് കലാമേള ന്ധഹാർമണി ഫെസ്റ്റിവൽ’’ ഒക്ടോബർ ഏഴിന് (ശനി) നടക്കും. രാവിലെ ഒന്പതു മുതൽ സെന്‍റ് തോമസ് സീറോ മലബാർ കത്തീഡ്രൽ ഹാളിലാണ് പരിപാടികൾ. വിവിധ സഭകളിലെ സണ്‍ഡേ സ്കൂൾ വിദ്യാർഥികളുടെ കലാതാലന്തുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാണ് ഹാർമണി ഫെസ്റ്റിവലിലൂടെ ഭാരവാഹികൾ ഒരുക്കുന്നത്. കിഡ്സ്, സബ്ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമാണ് മത്സരം.

പാട്ട്, ഡാൻസ്, പെൻസിൽ ഡ്രോയിംഗ്, പ്രസംഗം, വാട്ടർ കളറിംഗ്, ബൈബിൾ മെമ്മറിവേഴ്സ്, ബൈബിൾ ക്വിസ്, ഉപകരണ സംഗീതം, ഫാൻസി ഡ്രസ് എന്നീ ഇനങ്ങളിൽ വ്യക്തിഗത മത്സരങ്ങളും, പാട്ട്, ഡാൻസ് ഇനങ്ങളിൽ ഗ്രൂപ്പ് മത്സരങ്ങളും നടത്തും. 5 വയസിനു താഴെയുള്ള കുട്ടികൾക്കായി പാട്ട്, കളറിംഗ്, പുഞ്ചിരി എന്നീ ഇനങ്ങളിൽ മത്സരം നടത്തും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് എക്യൂമെനിക്കൽ ഇടവകകളിൽ നിന്നോ, http://www.ecumenicalchurcheschicago.org/ എന്ന വെബ്സൈറ്റിൽ നിന്നോ അപേക്ഷാഫോറം ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 30നകം അപേക്ഷാഫോറത്തിലുള്ള ഇമെയിൽ വിലാസത്തിൽ അയച്ചുകൊടുക്കേണ്ടതാണ്.

പരിപാടികളുടെ വിജയത്തിനായി വിപുലമായ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഫാ. ജോർജ് വർഗീസ് ചെയർമാനും റവ.ഫാ. ഇടിക്കുള മാത്യു കോ ചെയർമാനും ജോർജ് പണിക്കർ ജനറൽ കണ്‍വീനറുമായ കമ്മിറ്റിയിൽ ഷിബു നൈനാൻ, സിനിൽ ഫിലിപ്പ്, ആഗ്നസ് തെങ്ങുംമൂട്ടിൽ, ജേക്കബ് ചാക്കോ, മാത്യു മാപ്ലേട്ട് എന്നിവർ കണ്‍വീനർമാരായും, റവ. ജോണ്‍ മത്തായി, റവ.ഡോ. കെ. സോളമൻ, ഏലിയാമ്മ പുന്നൂസ്, പ്രേംജിത്ത് വില്യംസ്, സൈമണ്‍ തോമസ്, രഞ്ചൻ ഏബ്രഹാം, മാത്യു എം. കരോട്ട്, ജയിംസ് പുത്തൻപുരയിൽ, ബേബി മത്തായി, ആന്േ‍റാ കവലയ്ക്കൽ, രാജു വർഗീസ്, ജോണ്‍ സി. ഇലക്കാട്ട് എന്നിവർ അംഗങ്ങളായും എക്യുമെനിക്കൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റവ. സ്കറിയ ഏബ്രഹാം (പ്രസിഡന്‍റ്), ഫാ. മാത്യൂസ് ജോർജ് (വൈസ് പ്രസിഡന്‍റ്), ഗ്ലാഡ്സണ്‍ വർഗീസ് (സെക്രട്ടറി), ടീനാ തോമസ് (ജോയിന്‍റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടൻ (ട്രഷറർ) എന്നിവരും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം