ഫൊക്കാന ദേശീയ കണ്‍വൻഷൻ: ന്യൂജേഴ്സിയിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു
Wednesday, September 13, 2017 10:01 AM IST
ന്യൂജേഴ്സി: ഫിലഡൽഫിയയിലെ വാലിഫോർജ് കണ്‍വൻഷൻ സെന്‍ററിൽ 2018 ജൂലൈ 5 മുതൽ 7 വരെ നടക്കുന്ന ഫൊക്കാന കണ്‍വൻഷന്‍റെ മുന്നൊരുക്കങ്ങൾക്കുവേണ്ടി ന്യൂജേഴ്സിയിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചതായി കണ്‍വൻഷൻ ചെയർമാൻ മാധവൻ ബി. നായർ അറിയിച്ചു.

കണ്‍വൻഷന്‍റെ സുഗമമായ നടത്തിപ്പിനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനുമാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളതെന്ന് ഫൊക്കാന കണ്‍വൻഷൻ മീഡിയ ആൻഡ് കമ്യൂണിക്കേഷൻസ് ചെയർപേഴ്സണ്‍ വിനീത നായർ പറഞ്ഞു.

ഫൊക്കാനയുടെ നാഷണൽ കണ്‍വൻഷന്‍റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ഇതിന്‍റെ ഭാഗമായി സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികളെ ഫൊക്കാനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു, പ്രവർത്തനങ്ങൾ ഏകീകരിക്കുന്നു. ഇതിനോടകം നിരവധി കണ്‍വൻഷൻ കമ്മിറ്റികൾക്ക് രുപം നൽകിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ രജിസ്ട്രേഷൻ കിക്കോഫുകൾ നടത്തി വരുന്നു. റീജണുകൾ ശക്തമാക്കുന്നു. അതിനായി ന്യൂജേഴ്സിയിൽ തുറന്ന ഓഫീസിന്‍റെ പ്രവർത്തനങ്ങൾ എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡന്‍റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ് എന്നിവർ അറിയിച്ചു.

1107 St Georges Ave, Colonia NJ 07067 എന്നതാണ് ഓഫീസിന്‍റെ വിലാസം.

വിവരങ്ങൾക്ക്: fokanaconvention2017.18@gmail.com