തുല്യവേതനം: ന്യൂജേഴ്സി ഏറെ പിന്നിൽ
Friday, September 15, 2017 9:57 AM IST
ന്യൂയോർക്ക്: ചെയ്യുന്ന ജോലിക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ ശന്പളം ലഭിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് അമേരിക്കൻ ഐക്യനാടുകൾ. വരുമാനത്തിന്‍റെ കാര്യത്തിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള ലിംഗ വ്യത്യാസം കുറഞ്ഞു വരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ അമേരിക്കൻ സംസ്ഥാനങ്ങളിലെ ഈ തുല്യവരുമാന കണക്കിൽ ന്യൂജേഴ്സി ഏറെ പിന്നോക്കം പോയിരിക്കുന്നു.

ഏറ്റവും പുതിയ സെൻസസ് കണക്കുകൾ പ്രകാരം ന്യൂജേഴ്സിയിൽ പുരുഷ·ാർ 51,748 ഡോളറാണ് ശരാശരി നേടിയിരുന്നത്. സ്ത്രീകളുടേതാവട്ടെ, 36,513 ഡോളറും. 15,235 ഡോളറിന്‍റെ വ്യത്യാസം. അതേസമയം ദേശീയതലത്തിൽ ഇതു തുല്യനിലയിലേക്ക് വർധിക്കുകയുമാണ്. ചെയ്യുന്ന ജോലിക്ക് തുല്യ വരുമാനം വേണമെന്ന ആവശ്യം മുൻനിർത്തി കഴിഞ്ഞ രണ്ടു വർഷമായി സ്ത്രീകൾ സമരരംഗത്തുണ്ടെന്ന വാർത്തകൾക്കിടയിലാണ് ശ്രദ്ധേയമായ ഈ നിരീക്ഷണം പുറത്തു വന്നിരിക്കുന്നത്. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുരുഷന്മാർക്ക് ലഭിക്കുന്ന വേതനത്തേക്കാൾ വളരെ കുറവാണ് സ്ത്രീകൾക്ക് ലഭിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

ന്യൂജേഴ്സിയിലെ പുരുഷ·ാർ സ്ത്രീകളെ അപേക്ഷിച്ച് നേടിയത് 70.6 ശതമാനമാണ്. 2015 ൽ അത് 69.8 ശതമാനമായിരുന്നു. സ്ത്രീകളുടെ വരുമാനത്തിന്‍റെ കാര്യത്തിൽ പ്രത്യേകമായി കണക്കെടുപ്പ് നടത്തിയതും ഈ വർഷമായിരുന്നു. കണക്കുകൾ പുറത്തുവിട്ടത് 2017 സെപ്റ്റംബർ 14നാണ്. ഈ മാറ്റം വരുമാനത്തിന്‍റെ കണക്കെടുപ്പിൽ ഏറ്റവും പ്രാധാന്യമുള്ളതായി മാറുന്നുവെന്നാണ് സെൻസസ് വക്താവ് കാർലാ സ്റ്റുഡില്ലോ പറയുന്നത്. വിദ്യാഭ്യാസവും ഉയർന്ന ആനുകൂല്യവും കണക്കിലെടുത്താണ് കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.

ഉദാഹരണത്തിന്: ഉന്നതവിദ്യാഭ്യാസരംഗത്തുള്ള പുരുഷൻമാരുടെയും സ്ത്രീകളുടെയും വരുമാനം ശരാശരി 8,993 ഡോളർ ആണ്. എന്നാൽ, ഗ്രാജ്വേറ്റ് മാത്രമുള്ള പുരുഷ·ാരുടെയും സ്ത്രീകളുടെയും വരുമാനം കണക്കാക്കുന്പോൾ അത് 33,436 ഡോളറാണു താനും. പുരുഷ·ാരിൽ ബിരുദാനന്തര ബിരുദം നേടിയത് 67.8 ശതമാനമാണ്. അതായത്, ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്ത്രീസാന്നിധ്യം വളരെ കുറവെന്നു സാരം. ഉന്നതവിദ്യാഭ്യാസം കുറവുള്ള ലിംഗ വ്യതിയാനം കണക്കെടുത്തപ്പോഴും പുരുഷ·ാർ 66.4 ശതമാനം വരുമാനം നേടുന്നുവെന്നും സ്റ്റാറ്റിസ്റ്റിക്സ് സർവേ വ്യക്തമാക്കുന്നു.

ന്യൂജേഴ്സിയിൽ ലിംഗവേതനം കണക്കാക്കുന്പോൾ ദേശീയ ലിംഗ വ്യത്യാസം കുറഞ്ഞുവരികയാണ്. പുതിയ സെൻസസ് അനുസരിച്ച് ദേശീയതലത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന വരുമാനം 73.5 ശതമാനമാണ്. ഇത് മുൻ വർഷത്തെ 72 ശതമാനത്തിൽ നിന്ന് ഉയർന്നതാണ്.

റിപ്പോർട്ട്: ജോർജ് തുന്പയിൽ