ന്യൂയോർക്കിൽ നൃത്തസംഗീത നിശയും അവാർഡ് ദാനവും 24 ന്
Saturday, September 16, 2017 6:00 AM IST
ന്യൂയോർക്ക്: സോളിഡ് ആക്ഷൻ ടിവി യുഎസ്എയുടെ നേതൃത്വത്തിൽ ഫ്രണ്ട്സ് ഓഫ് കമ്യൂണിറ്റി യുഎസ്എയും അമേരിക്കൻ ബിസിനസ് റഫറൽ നെറ്റ് വർക്കുമായി ചേർന്ന് നൃത്ത സംഗീത നിശയും അവാർഡ് ദാനവും നടത്തുന്നു. സെപ്റ്റംബർ 24ന് (ഞായർ) വൈകുന്നേരം 5.30ന് (26N, Tyson Ave, Floral Park) ന്യൂയോർക്ക് ടൈസൻ സെന്‍ററാണ് വേദി.

റവ. ജോണ്‍ തോമസ്, വി.എം. ചാക്കോ, കൃപാൽ സിംഗ്, സുഭാഷ് കപാഡിയ, ഹേമന്ത് ഷാ, അമിത കർവാൾ, ഹേമ വിരാനി എന്നിവർ പരിപാടിയുടെ മുഖ്യാകർഷണമാകും. ഉത്തരേന്ത്യയിൽനിന്നും ദക്ഷിണേന്ത്യയിൽനിന്നുമുള്ള നിരവധി കലാകാര·ാർ വിവിധ പരിപാടികൾ അതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്.

ന്യൂയോർക്ക് ട്രൈസ്റ്റേറ്റ് ഏരിയയിൽനിന്നും ഈ വർഷം ഗ്രാജ്വേറ്റ് ചെയ്ത മികച്ച വിദ്യാർഥികൾക്കും മികച്ച കർഷനുമുള്ള പുരസ്കാര വിതരണവും ചടങ്ങിൽ നടക്കും.

വിവരങ്ങൾക്ക്: email: [email protected], ഷാജി 917 868 6960, കോശി 347 867 1200.