നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Wednesday, September 20, 2017 9:21 AM IST
ന്യൂ​ജ​ഴ്സി: നോ​ർ​ത്ത് അ​മേ​രി​ക്ക -യൂ​റോ​പ്പ് മാ​ർ​ത്തോ​മ്മ ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ 19-ാം സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ന്യൂ​ജ​ഴ്സി സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം ആ​തി​ഥ്യ​മ​രു​ളു​ന്ന യു​വ​ജ​ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് Honor's Heaven Resort and conference Center (1195 Arrowwhead Rd, Ellenville, NY-12428) വേ​ദി​യാ​കും.

നോ​ർ​ത്ത് അ​മേ​രി​ക്ക -യൂ​റോ​പ്പ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഐ​സ​ക്ക് മാ​ർ ഫീ​ല​ക്സി​നോ​ക്സ് എ​പ്പി​സ്കോ​പ്പ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്രി​സ്റ്റ്യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ : A Commitment or Compromise എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ സ​മ്മേ​ള​ന ചി​ന്താ​വി​ഷ​യം.

ഡോ. ​ഐ​സ​ക് മാ​ർ ഫീ​ല​ക്സി​നോ​ക്സ്, റ​വ. ഈ​പ്പ​ൻ വ​ർ​ഗീ​സ് (മാ​ർ​ത്തോ​മ്മ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി കോ​ട്ട​യം), റ​വ. തോ​മ​സ് കു​ര്യ​ൻ, ഡോ. ​ഷോ​ണ്‍ രാ​ജ​ൻ എ​ന്നി​വ​ർ കോ​ണ്‍​ഫ​റ​ൻ​സി​ന് നേ​തൃ​ത്വം ന​ൽ​കും. ആ​ത്മീ​ക ഉ​ണ​ർ​വ് ന​ൽ​കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ, ചി​ന്താ​വി​ഷ​യ​തി​ഷ്ഠി​ത​മാ​യ പ​ഠ​ന​ങ്ങ​ൾ, ച​ർ​ച്ച​ക​ൾ, പ്രെ​യി​സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ്, ക​ലാ​വി​രു​ന്നു​ക​ൾ കോ​ർ​ത്തി​ണ​ക്കി​യ ടാ​ല​ന്‍റ് ഷോ, ​സ​ഖ്യം പൂ​ർ​വ്വ​കാ​ല പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു​ള്ള അ​ലും​നി പ്രോ​ഗ്രാം തു​ട​ങ്ങി​യ​വ ഈ ​വ​ർ​ഷ​ത്തെ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. കോ​ണ്‍​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ച് സു​വ​നീ​റും പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് യു​വ​ജ​ന​സ​ഖ്യം സ​മ്മേ​ള​നം സ​മാ​പി​ക്കും.

ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മാ​യി 450ൽ ​പ​രം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ഡോ. ​ഐ​സ​ക്ക് മാ​ർ ഫീ​ല​ക്സി​നോ​ക്സ് എ​പ്പി​സ്കോ​പ്പ ര​ക്ഷാ​ധി​കാ​രി​യാ​യ കോ​ണ്‍​ഫ​റ​ൻ​സ് ക​മ്മി​റ്റി​ക്ക് സെ​ന്‍റ് പീ​റ്റേ​ഴ്സ് യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. മോ​ൻ​സി മാ​ത്യു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് ജേ​ക്ക​ബ്, ഡോ. ​ലി​സി മാ​ത്യു (കോ. ​ക​ണ്‍​വീ​ന​ർ) അ​രു​ണ്‍ തോ​മ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ജി ഫി​ലി​പ്പ് (സെ​ക്ര​ട്ട​റി), റ​ജി ജോ​സ​ഫ് (റ​ജി​സ്ട്രേ​ഷ​ൻ), അ​നി​ൽ തോ​മ​സ് (സു​വ​നീ​ർ) ജോ​ണ്‍ വ​ർ​ഗീ​സ് (ഫൈ​നാ​ൻ​സ്) ഷി​ബു മാ​ത്യു (പ​ബ്ലി​ക് റി​ലേ​ഷ​ൻ, വെ​ബ്സൈ​റ്റ്, ഐ​ടി), മാ​ത്യു പി. ​സാം (പ്രോ​ഗ്രാം), തോ​മ​സ് കൊ​ച്ചു​മ്മ​ൻ (ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം), ഷൈ​ൻ തോ​മ​സ് (ഫു​ഡ്) ഷി​ബി തോ​മ​സ് (ഗാ​യ​ക സം​ഘം), സ​ജി റ്റി. ​മാ​ത്യു (പ്ര​യ​ർ ആ​ൻ​ഡ് വ​ർ​ഷി​പ്പ്), റീ​നാ മാ​ത്യു(​മെ​ഡി​ക്ക​ൽ) ജി​ജി ഏ​ബ്ര​ഹാം( ഓ​ഡി​യോ ആ​ൻ​ഡ് വി​ഷ്വ​ൽ), ഷീ​ജാ മാ​ത്യൂ​സ് (റി​സ​പ്ഷ​ൻ), റോ​യി മാ​ത്യു(​അ​ലും​നി), ജോ​യി ജോ​ണ്‍ (ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ), പ്രേം ​അ​ല​ക്സാ​ണ്ട​ർ (റി​ക്രി​യേ​ഷ​ൻ), ജെ​റി ജേ​ക്ക​ബ് (ചി​ൽ​ഡ്ര​ൻ ആ​ൻ​ഡ് യൂ​ത്ത് പ്രോ​ഗ്രാം) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്നു.

സ​മ്മേ​ള​ന​ത്തി​ന് ആ​ത്മീ​യ ചൈ​ത​ന്യം പ​ക​രു​ന്ന ശ്രു​തി മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ൾ ഗാ​യ​ക സം​ഘം അ​വ​ത​രി​പ്പി​ക്കും. കു​ട്ടി​ക​ൾ​ക്കും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ ഈ ​വ​ർ​ഷ​ത്തെ കോ​ണ്‍​ഫ​റ​ൻ​സി​ന് ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഈ ​വ​ർ​ഷ​ത്തെ യു​വ​ജ​ന സ​മ്മേ​ള​നം അ​നു​ഗ്ര​ഹീ​ത​മാ​യി ന​ട​ത്താ​ൻ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം അം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം കൗ​ണ്‍​സി​ൽ ന​ൽ​കി വ​രു​ന്ന പി​ന്തു​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്നു. അ​ഭി. ഡോ. ​ഐ​സ​ക്ക് മാ​ർ ഫീ​ല​ക്സി​നോ​ക്സ് (പ്ര​സി​ഡ​ന്‍റ്), റ​വ. ഡെ​ന്നീ​സ് ഫി​ലി​പ്പ്(​ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി), റ​വ. സ​ജു ബി.​ജോ​ണ്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ജു മാ​ത്യു (സെ​ക്ര​ട്ട​റി), ലി​ബു കോ​ശി (ട്ര​ഷ​റ​ർ) റോ​ജി​ഷ് സാ​മു​വേ​ൽ (ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം) എ​ന്നി​വ​ർ ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം കൗ​ണ്‍​സി​ലി​നു നേ​തൃ​ത്വം ന​ൽ​കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

www.ysconferencej2017.org എ​ന്ന കോ​ണ്‍​ഫ​റ​ൻ​സ് വെ​ബ് സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

റി​പ്പോ​ർ​ട്ട്: ബെ​ന്നി പ​രി​മ​ണം