ഗ്രീൻ റേഡിയോ സംപ്രേഷണം 25 മുതൽ
Saturday, September 23, 2017 4:44 AM IST
ഫീനിക്സ് : ക്രൈസ്തവ മാധ്യമരംഗത്തു ഒരു പുതിയ ചുവടുവയ്പുമായി ഗ്രീൻ റേഡിയോ സെപ്റ്റംബർ 25 മുതൽ സംപ്രേഷണം ആരംഭിക്കുന്നു. പുതു ജീവിതം എന്ന സന്ദേശവുമായി ലോകമെന്പാടുമുള്ള ശ്രോതാക്കൾക്കു എച്ച്ഡി ശ്രവ്യ മികവോടെ 24 മണിക്കൂറും സംപ്രേഷണം ഉണ്ടായിരിക്കും.

ഗ്രീൻ മിനിസ്ട്രിക്സ് നേതൃത്വം നൽകുന്ന ഈ റേഡിയോയിലൂടെ പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തി ഗാനങ്ങൾ, ധ്യനാചിന്തകൾ, നാടകങ്ങൾ, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ മുതലായവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് സൗജന്യമായി ഈ റേഡിയോ ആപ് ഡൗണ്‍ലോഡ് ചെയ്യാം

Visit : www.greenradiolive.com, contact : [email protected]

റിപ്പോർട്ട്: സിറിൽ ജോർജ്