ഹൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് ഓ​ണം ആ​ഘോ​ഷി​ച്ചു
Wednesday, October 4, 2017 10:19 AM IST
ഹൂ​സ്റ്റ​ണ്‍: സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ കൊ​ടി​യ​ട​യാ​ള​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സി​ന്‍റെ കൂ​ട്ടാ​യ്മ​യാ​യ ടെ​ക്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ക്കൊ​ല്ല​ത്തെ ഓ​ണം പ​ര​ന്പ​രാ​ഗ​ത ഉ​ത്സ​വ​ത്തി​മി​ർ​പ്പി​ന്‍റെ സ്മ​ര​ണ​യി​ൽ ആ​ഘോ​ഷി​ച്ചു. സം​ഘ​ട​ന​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ഓ​ണ സം​ഗ​മ​ത്തി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ കേ​ര​ള​ത്ത​നി​മ​യോ​ടെ സാ​ന്നി​ധ്യം അ​റി​യി​ച്ചു.

ഹാ​ർ​വി കൊ​ടു​ങ്കാ​റ്റി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച​വ​ർ​ക്ക് മാ​ന​സി​ക​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നൊ​പ്പം അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​യ​ന്തി​ര സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ലും അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ കാ​ണി​ച്ച മാ​നു​ഷി​ക മു​ഖ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്ന് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ്സ് പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ലാ ഈ​പ്പ​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. മ​ഹാ​ബ​ലി വി​ഭാ​വ​നം ചെ​യ്ത സ​മ​ത്വ​വും സാ​ഹോ​ദ​ര്യ​വും ന​മ്മു​ടെ പ്ര​വാ​സ ഭൂ​മി​യി​ൽ സാ​ധ്യ​മാ​ക്കാ​ൻ ഇ​ത്ത​രം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​തി​നാ​യി നി​സ്വാ​ർ​ത്ഥ​ത​യോ​ടെ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും ഷീ​ലാ ഈ​പ്പ​ൻ പ​റ​ഞ്ഞു.

സാ​മൂ​ഹി​ക തിന്മക​ൾ​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​തോ​ടൊ​പ്പം ന​മു​ക്കു ചു​റ്റും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​രെ ആ​വും​വി​ധം സ​ഹാ​യി​ച്ച് അ​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​യ്ക്ക് കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ട്. ഈ ​ല​ക്ഷ്യം മ​ന​സ്സി​ൽ വ​ച്ച് ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ ഇ​റ​ങ്ങി​ച്ചെ​ന്ന് ദൗ​ത്യം നി​ർ​വ​ഹി​ക്കേ​ണ്ട​തു​ണ്ട്. വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ട് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര​ത്തു​മു​ള്ള സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സി​നെ ഐ​ക്യ​ച്ച​ര​ടി​ൽ കോ​ർ​ത്തി​ണ​ക്കി മാ​നു​ഷി​ക​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്ന അ​സോ​സി​യേ​ഷ​ൻ എ​ല്ലാ​ക്കൊ​ല്ല​വും ഓ​ണം അ​തി​ന്‍റെ ത​നി​മ ചേ​രാ​ത്ത​വ​ണ്ണം ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലും ഓ​ണം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കു​വാ​ൻ ന​മ്മു​ടെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൈ​ത്താ​ങ്ങാ​ക​ട്ടെ​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ജോ​ണ്‍ ആ​ശം​സി​ച്ചു. ഇ​ക്കൊ​ല്ല​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന് സെ​ക്ര​ട്ട​റി ജോ​മ​ൽ മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നു മാ​ത്യു, ട്ര​ഷ​റ​ർ സ​ജി ക​ണ്ണോ​ലി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.