സർക്കാരിനെയല്ല, ദൈവത്തേയാണ് അമേരിക്കൻ ജനത ആരാധിക്കുന്നത്: ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: ബൈബിൾ പ്രമാണങ്ങൾ അടിസ്ഥാനമാക്കിയുള്ള ക്രൈസ്തവ മൂല്യങ്ങൾ സംരക്ഷിക്കാമെന്ന് പ്രതിഞ്ജയെടുത്തിട്ടുള്ള അമേരിക്കൻ ജനത ആരാധിക്കുന്നത് ദൈവത്തെയാണെന്നും സർക്കാരിനെ അല്ലെന്നും പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. വാഷിംഗ്ടണ്‍ ഒമനി ഷോർഹം ഹോട്ടലിൽ സംഘടിപ്പിച്ച സോഷ്യൽ കണ്‍സർവേറ്റീവ്സിന്‍റെ വാല്യൂസും വോട്ടർ സമ്മിറ്റിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കൻ പ്രസിഡന്‍റ് പദവിയിൽ ഇരുന്നുകൊണ്ട് വർഷം തോറും നടക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന ആദ്യ പ്രസിഡന്‍റാണ് ട്രംപ്.

സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങൾ ഹർഷാരവത്തോടെയാണ് പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം സ്വാഗതം ചെയ്തത്. മതസ്വാതന്ത്ര്യം, ആൻഡി അബോർഷൻ തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് സ്വീകരിച്ച നടപടികൾ ട്രംപിനെ ഒരു ഹീറോയാക്കി മാറ്റിയിരിക്കുകയാണെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. അമേരിക്കൻ പതാകയോട് എൽഎഫ്എൽ കളിക്കാരിൽ ചിലർ പ്രകടിപ്പിച്ച അനാദരവിനേയും ട്രംപ് പ്രസംഗത്തിൽ വിമർശിച്ചു.

നാം നമ്മുടെ രാജ്യത്തിന്‍റെ ചരിത്രത്തിലും ഭരണഘടനയിലും അഭിമാനം കൊള്ളുന്നവരാണ് അതോടൊപ്പം രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി ജീവൻ ബലിയർപ്പിക്കുവാൻ പോലും സന്നദ്ധരായി സേവനം അനുഷ്ഠിക്കുന്ന ധീരജവാ·ാരെ പിന്തുണയ്ക്കേണ്ടതായിട്ടുണ്ട്. ഇതിന്‍റെയെല്ലാം പ്രതിഫലനമായി നിലകൊള്ളുന്നതാണ് ദേശീയ പതാക എന്നും ട്രംപ് ഓർമിപ്പിച്ചു. ഫ്രീഡം ഫോക്കസ് ചെയർമാൻ മാർക്ക് മെഡ്രോസ് ട്രംപിന്‍റെ പ്രസംഗത്തെ സഹർഷം സ്വാഗതം ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ