അ​ഡ്വ. ജോ​സി സെ​ബാ​സ്റ്റ്യ​ന് ഐ​എ​ൻ​ഒ​സി മിഡ്‌വെസ്റ്റ് റീ​ജൺ സ്വീ​ക​ര​ണം ന​ൽ​കി
Wednesday, October 18, 2017 9:36 AM IST
ഷി​ക്കാ​ഗോ: കെ​പി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും, യു​ഡി​എ​ഫ് കോ​ട്ട​യം ജി​ല്ലാ ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ. ജോ​സി സെ​ബാ​സ്റ്റ്യ​നും, ഭാ​ര്യ റോ​സ​മ്മ ഫി​ലി​പ്പി​നും ഒ​ക്ടോ​ബ​ർ 15നു ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ്രോ​സ്പെ​ക്ട് ഹൈ​റ്റ്സി​ലു​ള്ള ക​ണ്‍​ട്രി ഇ​ൻ ആ​ൻ​ഡ് സ്യൂ​ട്സി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് മിഡ്‌വെസ്റ്റ് റീ​ജൺ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പാ​ല​മ​ല​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ ഏ​വ​രേ​യും യോ​ഗ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പോ​ൾ പ​റ​ന്പി, തോ​മ​സ് മാ​ത്യു, അ​ഗ​സ്റ്റി​ൻ ക​രി​ങ്കു​റ്റി​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സി കു​രി​ശി​ങ്ക​ൽ, ഹെ​റാ​ൾ​ഡ് ഫി​ഗു​രേ​ദോ, ച​ന്ദ​ൻ പി​ള്ള, ബാ​ബു മാ​ത്യു, മാ​ത്യു തോ​മ​സ്, ന​ട​രാ​ജ​ൻ പി.​കെ, മ​റി​യാ​മ്മ പി​ള്ള, ഫ്രാ​ൻ​സീ​സ് സെ​ബാ​സ്റ്റ്യ​ൻ, ജോ​ർ​ജ് വ​ർ​ഗീ​സ് വെ​ങ്ങാ​ഴി​യി​ൽ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ ന​ന്ദി പ്ര​സം​ഗ​ത്തോ​ടെ യോ​ഗം അ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം