ഷെ​റി​ന്‍റെ തി​രോ​ധാ​നം: അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്
Friday, October 20, 2017 8:47 AM IST
റി​ച്ച​ർ​ഡ്സ​ണ്‍ (ഡാ​ള​സ്): ഡാ​ള​സി​ലെ റി​ച്ച​ർ​ഡ്സ​നി​ൽ നി​ന്നും കാ​ണാ​താ​യ ബാ​ലി​ക​യ്ക്കു​വേ​ണ്ടി​യു​ള​ള അ​നേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്പോ​ൾ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യാ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ൻ​റ​റും കൂ​ടി​യ സം​യു​ക​ത യോ​ഗ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

കേ​സ​ന്വേ​ഷി​ക്കു​ന്ന റി​ച്ചാ​ർ​ഡ്സ​ണ്‍ പോ​ലീ​സി​നു കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യാ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റും ചേ​ർ​ന്ന് അ​യ​ച്ച സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി​യു​ടെ ദു:​ഖ​വും ഉ​ത്ക​ണ്ഠ​യും രേ​ഖ​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ഏ​ജ​ൻ​സി​ക​ൾ​ക്ക് ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന എ​ല്ലാ​വി​ധ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ചു ഇ​രു സം​ഘ​ട​ന​ക​ളും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം മ​ല​യാ​ളി ക​മ്മ്യു​ണി​റ്റി​യു​ടെ പ്രാ​ർ​ത്ഥ​ന​യും അ​ന്വേ​ഷ​ണ​ത്തി​ന് ശു​ഭ​പ​ര്യ​വ​സാ​ന​വും കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് പ്ര​സി​ഡ​ൻ​റ് ബാ​ബു മാ​ത്യു​വും ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ൻ​റ​ർ പ്ര​സി​ഡ​ൻ​റ് മാ​ത്യു കോ​ശി​യും ചേ​ർ​ന്ന​യ​ച്ച സം​യു​ക​ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റു​മാ​യി പ​ല​വ​ട്ടം ബ​ന്ധ​പ്പെ​ട്ട​താ​യും ബാ​ലി​ക​യെ​പ​റ്റി അ​റി​യാ​വു​ന്ന വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​താ​യും കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് പ്ര​സി​ഡ​ൻ​റ് ബാ​ബു മാ​ത്യു വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ 7നാ​ണു ഷെ​റി​ൻ മാ​ത്യു​സി​നെ കാ​ണാ​താ​യ​ത്. ര​ണ്ടാ​ഴ്ച പി​ന്നി​ടു​ന്പോ​ൾ ബാ​ലി​ക​യു​ടെ തി​രി​ച്ചു​വ​ര​വി​നാ​യാ​യി മ​ല​യാ​ളി സ​മൂ​ഹം പ്രാ​ർ​ത്ഥ​ന​യോ​ടെ കാ​തോ​ർ​ക്കു​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ