നഴ്സിംഗ് വിദ്യാർഥികൾക്ക് ഫോമ സ്കോളർഷിപ്പ്
Tuesday, October 24, 2017 12:01 AM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ വിമൻസ് ഫോറം കേരളത്തിലെ നഴ്സിംഗ് വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത നഴ്സിംഗ് കോളേജിൽ പഠിക്കുന്ന സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ കുട്ടികൾക്കാണ് സ്കോളർഷിപ്പ്.

മാർക്ക് ലിസ്റ്റിന്‍റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ബയോഡേറ്റ, എന്തുകൊണ്ട് നഴ്സ് ആകാൻ ആഗ്രഹിക്കുന്നു എന്ന വിഷയത്തിൽ ഒരു പേജിൽ കുറയാത്ത ലേഖനം എന്നിവ അപേക്ഷയോടൊപ്പം അയയ്ക്കണം. അവസാന തീയതി: 2017 നവംബർ 30. വിലാസം: ഫോമ സ്കോളർഷിപ്പ്, എൻ എൻ 89, പേരൂർക്കട, തിരുവനന്തപുരം 695005, [email protected] ഫോണ്‍: 8593874101