പാസഡീന മലയാളി അസോസിയേഷൻ വാർഷികം ആഘോഷിച്ചു
Saturday, November 11, 2017 7:14 AM IST
ഹൂസ്റ്റണ്‍: പാസഡീന മലയാളി അസോസിയേഷൻ (PMA) 26-ാം വാർഷികയോഗം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

മുൻ പ്രസിഡന്‍റ് ജേക്കബ് ഫിലിപ്പിന്‍റെ സഹോദരന്‍റെ നിര്യാണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു തുടങ്ങിയ യോഗം പാസഡീന സിറ്റി മേയർ ജഫ് വാഗ്നറും കമ്മിറ്റി അംഗങ്ങളും ചേർന്ന് ഉദ്ഘാടനം ചെയ്തു. പിഎംഎയുടെ പ്രവർത്തനങ്ങളേയും ജോണ്‍ ജോസഫിന്‍റെ നേതൃത്വത്തേയും ടീം അംഗങ്ങളുടെ സഹകരണത്തെയും മേയർ പ്രത്യേകം ശ്ലാഘിച്ചു. പാസഡീനയിൽ പിഎംഎ ഇതര സംഘാടകർക്കും മാതൃകയായിതീരുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് ജോണ്‍ ജോസഫ് (ബാബു കൂടത്തിനാൽ) 26 വർഷത്തെ സംഘടനാ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

പയസ് തോട്ടുകണ്ടത്തിൽ വാർഷിക റിപ്പോർട്ടും പ്രസിഡന്‍റ് കായിക മത്സരങ്ങളിൽ വിജയിച്ചവർക്കു സമ്മാനദാനവും നടത്തി.

കോഓർഡിനേറ്റർ റോബിൻ ഫെറിയുടെ നേതൃത്വത്തിൽ ഒരുക്കിയ കോമഡി സ്കിറ്റിൽ ബാബു കൂടത്തിനാലിൽ, അജയൻ, ആന്‍റണി, ജോഷി, ജോമോൻ, ജേക്കബ്, റോബിൻ ഫെറി, അരുണ്‍ കണിയാലിൽ, ജോമോൻ ജോസഫ്, ആന്‍റണി ജോസഫ്, സലീം അറയ്ക്കൽ എന്നിവർ പങ്കെടുത്തു. ഒന്നിനൊന്നു മെച്ചപ്പെട്ടതും വ്യത്യസ്തവുമായ കോമഡി ഷോ സദസിനെ കോരിത്തരിപ്പിച്ചു.

ശ്രുതിമധുരമായ ഗാനങ്ങൾ പാടി ലിസ തോട്ടുകണ്ടത്തിൽ, അമാൻഡാ ആന്‍റണി, റോണി ജേക്കബ്, അൻസിയ അറയ്ക്കൽ എന്നിവർ ആഘോഷത്തെ മികവുറ്റതാക്കി.

ഈ വർഷം രണ്ടു കുടുംബങ്ങളെ സഹായിച്ചതോടൊപ്പം, ഹാർവി ദുരിദാശ്വാസ നിധിയിലേക്ക് 5,000 ഡോളർ സംഭാവനയും ചെയ്തു. കൊച്ചു കുട്ടികളായ അലോന, അമാൻഡാ, അനബെൽ, ഗ്ലോറിയ, റിയ, ആൽഫിൻ, ഷേബ, അസ്ന, ഐറിൻ, ലിയ, ദിയ, ക്രിസ് ലിൻ, അൻസിയ, അബിയ, അലീന എന്നിവർ ചേർന്ന് അവതരിപ്പിച്ച നൃത്തങ്ങളും സലീം അറയ്ക്കൽ അവതരിപ്പിച്ച മാജിക്ഷോയും ആഘോഷത്തിന്‍റെ മാറ്റു കൂട്ടി. ജോഷി വർഗീസ് നന്ദി പറഞ്ഞു. അബിയ ആന്‍റണി, അൻസിയ അറയ്ക്കൽ പരിപാടിയുടെ അവതാരകരായിരുന്നു. വിക്ടേഴ്സ് ഇന്ത്യൻ കിച്ചൻ ഒരുക്കിയ ഡിന്നറോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി