ഫിനിക്സ് ഫൗണ്ടേഷൻ യു.എ ബീരാൻ സ്മാരക പുരസ്കാര സമർപ്പണം നവംബർ 28-ന്
Tuesday, November 14, 2017 1:24 AM IST
മലപ്പുറം: ഫിനിക്സ് ഫൗണ്ടേഷന്‍റെ രണ്ടാമത് യു.എ. ബീരാൻ സ്മാരക ജീവകാരുണ്യ പുരസ്കാരം ഇ.ടി മുഹമ്മദ് ബഷീർ എംപിക്കും, സാഹിത്യ പുരസ്കാരം ദീപാ നിശാന്തിനും നവംബർ 28 ചൊവ്വാഴ്ച വൈകീട്ട് മൂന്നിനു മലപ്പുറം റോസ് ലോഞ്ചിൽ നടക്കുന്നു. അവാർഡ് ദാന ചടങ്ങിൽ എം പി അബ്ദുസമദ് സമദാനി, സി. രാധാകൃഷ്ണൻ, പി.സുരേന്ദ്രൻ, പി ഉബൈദുള്ള, സി.പി സെയ്തലവി, യു.എ. നസീർ എന്നിവർ പങ്കെടുക്കും. ന്ധഅസഹിഷ്ണുതയുടെ രാഷ്ട്രീയംന്ധ പ്രഭാഷണവും
ചടങ്ങിനോടനുബന്ധിച്ചുണ്ടാവും.

തിരുവനന്തപുരം സിഎച്ച് സെന്‍റർ അടക്കമുള്ള ജീവകാരുണ്യ പ്രവർത്തനം പരിഗണിച്ചാണ് ഇ.ടി മുഹമ്മദ് ബഷീർ എംപിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. സാംസ്കാരിക സാഹിത്യ രംഗത്തെ ഇടപെടലുകൾ പരിഗണിച്ചാണ് തൃശൂർ കേരളവർമ്മ കോളെജ് അധ്യാപികയായ ദീപാ നിശാന്തിന് അവാർഡ്.

കേരളത്തിന്‍റെ മുൻ വിദ്യാഭ്യാസ-സിവിൽ സപ്ലൈസ് മന്ത്രിയും എഴുത്തുകാരനും പ്രഗത്ഭ പത്രപ്രവർത്തകനുമായിരുന്ന യു.എ. ബീരാൻ സാഹിബിന്‍റെ സ്മരണാർത്ഥം ഫിനിക്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് അവാർഡ്.

ചടങ്ങിൽ എല്ലാ മനുഷ്യസ്നേഹികളും പങ്കെടുക്കണമെന്ന് ഫിനിക്സ് ഭാരവാഹികളായ എൻ.കെ അഫ്സൽ റഹ്മാൻ കെ.എം ശാഫി, കുരിക്കൾ മുനീർ എന്നിവർ അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ