സി​എ​സ്ഐ സ​ഭ​യ്ക്ക് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ മ​ഹാ​യിടവക
Wednesday, November 15, 2017 11:12 AM IST
ഷി​ക്കാ​ഗോ: സി​എ​സ്ഐ സ​ഭ​യ്ക്ക് ദ​ക്ഷി​ണേ​ന്ത്യ​യു​ടെ പ​രി​ധി​ക്ക് പു​റ​ത്ത് ഒ​രു മ​ഹാ​യി​ട​വ​ക​യ്ക്ക് രൂ​പം ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ദ​ക്ഷി​ണേ​ന്ത്യാ സ​ഭാ​ധ്യ​ക്ഷ​ൻ മോ​ഡ​റേ​റ്റ​ർ മോ​സ്റ്റ് റ​വ. തോ​മ​സ് കെ. ​ഉ​മ്മ​ൻ തി​രു​മേ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് അ​തി​നു​ള്ള തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ദ​ക്ഷി​ണേ​ന്ത്യാ സ​ഭാം​ഗ​ങ്ങ​ളു​ടെ (സി​എ​സ്ഐ) ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്നു മ​ഹാ​യി​ട​വ​ക. ഭാ​ര​ത സു​വി​ശേ​ഷീ​ക​ര​ണം എ​ന്ന ആ​വ​ശ്യം മു​ൻ​നി​ർ​ത്തി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആം​ഗ്ലി​ക്ക​ൻ, പ്രി​സ്ബ​റ്റേ​റി​യ​ൻ, മെ​ത​ഡി​സ്റ്റ്, കോ​ണ്‍​ഗ്രി​ഗേ​ഷ​ണ​ൽ തു​ട​ങ്ങി​യ സ​ഭാ വി​ഭാ​ഗ​ങ്ങ​ൾ ചേ​ർ​ന്നു 1947ലാ​ണ് ദ​ക്ഷി​ണേ​ന്ത്യാ (സി​എ​സ്ഐ) സ​ഭ രൂ​പം​കൊ​ണ്ട​ത്. അ​ന്ന​ത്തെ തീ​രു​മാ​ന​പ്ര​കാ​രം ദ​ക്ഷി​ണ ഭാ​ര​ത​ത്തി​നു പു​റ​മെ​യു​ള​ള സി​എ​സ്ഐ സ​ഭ​യു​ടെ അം​ഗ​ങ്ങ​ൾ സ​ഹോ​ദ​രീ സ​ഭ​യു​ടെ അം​ഗ​ങ്ങ​ളാ​യി​രി​ക്ക​ണം.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റ്റ​ത്തി​നാ​യി എ​ത്തി​ച്ചേ​ർ​ന്ന സി​എ​സ്ഐ സ​ഭാം​ഗ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക​സാം​സ്കാ​രി​ക ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കാ​യി 1994ലാ​ണ് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ സി​എ​സ്ഐ​യ്ക്ക് ഒ​രു കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ക്കാ​ൻ സി​എ​സ്ഐ സി​ന​ഡി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്നു​ള്ള നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ങ്ങ​ളു​ടേ​യും, പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടേ​യും, പ്രാ​ർ​ത്ഥ​ന​യു​ടേ​യും ഫ​ല​മാ​ണ് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ സി​എ​സ്ഐ സ​ഭ​യ്ക്ക് ഒ​രു മ​ഹാ​യി​ട​വ​ക​യെ​ന്ന ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ സി​എ​സ്ഐ മ​ഹാ​യി​ട​വ​ക​യു​ടെ ആ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​എ​സ്ഐ കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ കോ​ശി ജോ​ർ​ജ് (ന്യൂ​യോ​ർ​ക്ക്) ക​ണ്‍​വീ​ന​റാ​യി ഒ​രു താ​ത്കാ​ലി​ക ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. റ​വ. ജോ​ണ്‍ മ​ത്താ​യി, മാ​ത്യു ക​രോ​ട്ട് എ​ന്നി​വ​രാ​ണ് കാ​ൻ​സാ​സ്, ഡി​ട്രോ​യി​റ്റ്, ഷി​ക്കാ​ഗോ ഉ​ൾ​പ്പെ​ടു​ന്ന കൗ​ണ്‍​സി​ലി​ന്‍റെ റീ​ജ​ണ്‍ 4ൽ ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ.

പു​തി​യ മ​ഹാ​യി​ട​വ​ക​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം ന​ട​ത്ത​പ്പെ​ടു​ന്ന റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ റീ​ജ​ണ്‍ നാ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ 29ന് ​ഷി​ക്കാ​ഗോ സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ച് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ക​യു​ണ്ടാ​യി.

2018 സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലാ​ണ് റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ ന​റു​ക്കെ​ടു​പ്പ്. ഒ​ന്നാം സ​മ്മാ​ന​മാ​യി മേ​ഴ്സി​ഡ​സ് ബെ​ൻ​സ് കാ​ർ ആ​ണ് ന​ൽ​കു​ക. ഇ​ന്ത്യ​യ്ക്കു​ള്ള ര​ണ്ട് റൗ​ണ്ട് ട്രി​പ്പ് ടി​ക്ക​റ്റ്, 65 ഇ​ഞ്ച് ക​ള​ർ ടി​വി തു​ട​ങ്ങി​യ മ​റ്റു സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഒ​രു ടി​ക്ക​റ്റി​ന്‍റെ വി​ല 100 ഡോ​ള​ർ മാ​ത്രം. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഉ​ദാ​ര​മ​തി​ക​ളാ​യ എ​ല്ലാ​വ​രു​ടേ​യും പ്രാ​ർ​ത്ഥ​ന​ക​ളോ​ടെ​യു​ള്ള സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ ജോ​ണ്‍ മ​ത്താ​യി 224 386 4830, 630 415 6361, മാ​ത്യു ക​രോ​ട്ട് (847 702 3065, പ്രേം​ജി​ത്ത് വി​ല്യം​സ് (847 962 1893, ജോ​ണ്‍ മാ​ത്യു (630 213 1680.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം