വ​ന്ദ​ന തി​ല​ക് അ​ക്ഷ​യ​പ​ത്രി ഫൗ​ണ്ടേ​ഷ​ൻ സി​ഇ​ഒ
Thursday, December 14, 2017 11:00 AM IST
ലൊ​സാ​ഞ്ച​ല​സ്: അ​ക്ഷ​യ​പ​ത്രി ഫൗ​ണ്ടേ​ഷ​ൻ യു​എ​സ്എ​യു​ടെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി വ​ന്ദ​ന തി​ല​കി​നെ നി​യ​മി​ച്ച​താ​യി ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജ​നു​വ​രി ഒ​ന്നി​ന് വ​ന്ദ​ന ചു​മ​ത​ല​യേ​ൽ​ക്കും. 2012 മു​ത​ൽ അ​ക്ഷ​യ​പ​ത്രി​യി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു ലൊ​സാ​ഞ്ച​ല​സി​ൽ പു​തി​യ ചാ​പ്റ്റ​ർ തു​ട​ങ്ങു​ന്ന​തി​നു നേ​തൃ​ത്വം വ​ഹി​ച്ചു. 2015 മു​ത​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ബോ​ർ​ഡ് മെ​ന്പ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

പ​ബ്ലി​ക്ക്-പ്രൈ​വ​റ്റ് സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്ഷ​യ​പ​ത്രി ഫൗ​ണ്ടേ​ഷ​ൻ ഇ​ന്ത്യ​യി​ലെ 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ 13,800 വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 1.6 മി​ല്യ​ണി​ല​ധി​കം വ​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന ദൗ​ത്യം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​ആ​വ​ശ്യ​ത്തി​ലേ​ക്ക് 2017ൽ ​മാ​ത്രം ഒ​രു മി​ല്യ​ണ്‍ ഡോ​ള​ർ സ​മാ​ഹ​രി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​താ​യി പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ചു കൂ​ടു​ത​ൽ ഫ​ണ്ട് സ​മാ​ഹ​രി​ക്കു​ന്ന​തി​നും, കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് വ​ന്ദ​ന തി​ല​ക് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ