മലയാളം സൊസൈറ്റി, ഹൂസ്റ്റൻ ചർച്ചാ സമ്മേളനം നടത്തി
Monday, December 18, 2017 6:23 AM IST
ഹൂസ്റ്റൻ: മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഡിസംബർ സമ്മേളനം ഡിസംബർ പത്താംതീയതി ഞായറാഴ്ച വൈകുന്നേരം നാലിനു ഹൂസ്റ്റനിലെ കേരളാ ഹൗസിൽ സമ്മേളിച്ചു. ടോം വിരിപ്പന്‍റെ ഡോ. ജഗനായക് എന്ന ചെറുകഥയും, ജോണ്‍ കുന്തറയുടെ ലൈംഗീക വിപ്ലവം അമേരിക്കയിൽ ഇന്നലെ ഇന്ന് എന്ന പ്രബന്ധവുമായിരുന്നു പ്രധാന ചർച്ചാ വിഷയങ്ങൾ.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്‍റ് ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാർത്ഥനയോട് ആരംഭിച്ചു. തുടർന്ന് കുര്യൻ മ്യാലിൽ രചിച്ച ചിത്രശലഭങ്ങൾ കുന്പസാരിക്കുന്നു എന്ന നോവൽ പ്രകാശനം ചെയ്തു (കൂടുതൽ വിവരങ്ങൾ പ്രത്യേകം റിപ്പോർട്ടിൽ). അതിനുശേഷം ജോണ്‍ കുന്തറ ലൈംഗീക വിപ്ലവം അമേരിക്കയിൽ ഇന്നലെ ഇന്ന് എന്ന പ്രബന്ധം അവതരിപ്പിച്ചു.

പൊന്നു പിള്ള, ടോം വിരിപ്പൻ, തോമസ് വർഗ്ഗീസ്, നൈനാൻ മാത്തുള്ള, ടി. എൻ. ശാമുവൽ, തോമസ് തയ്യിൽ, ബാബു തെക്കെക്കര, കെ.ജെ തോമസ്, ഷിജു ജോർജ്, സലിം അറയ്ക്കൽ, ജോണ്‍ കുന്തറ, ജെയിംസ് മുട്ടുങ്കൽ, തോമസ് ചെറുകര, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലായവർ പങ്കെടുത്തു. പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്‍റ്) 281 857 9221 , ജോളി വില്ലി (വൈസ് പ്രസിഡന്‍റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്‍റ്) 281 261 4950, ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217.

റിപ്പോർട്ട്: മണ്ണിക്കരോട്ട്