അമേരിക്കൻ സൂപ്പർ ടാലന്‍റ് സ്റ്റാർ 2018: അപേക്ഷകൾ ഫെബ്രുവരി ഒന്പതു വരെ സ്വീകരിക്കും
Thursday, January 11, 2018 2:48 PM IST
ഓർലാൻഡോ: സൃഷ്ടി ഓർലാൻഡോ ഹെൽത്ത് ആൻഡ് ആർട്സ് യുഎസ് ഏപ്രിൽ മാസത്തിൽ ഫ്ളോറിഡയിലെ ഓർലാൻഡോയിൽ വച്ചു നടത്തുന്ന മെഗാ ടാലന്‍റ് കോന്പറ്റീഷൻ അമേരിക്കൻ സൂപ്പർ ടാലന്‍റ് സ്റ്റാർ 2018-ലേക്ക് ഫെബ്രുവരി ഒന്പതു വരെ അപേക്ഷകൾ സ്വീകരിക്കും. ഡാൻസ്, മ്യൂസിക്, മിമിക്രി, മാജിക്, ഇൻസ്ട്രുമെന്‍റൽ മ്യൂസിക്, മോണോ ആക്ട്, ഫാമിലി സ്കിറ്റ് എന്നിവയിൽ തനതായ കഴിവുള്ള ഏവർക്കും പങ്കെടുക്കാം.

ടാലന്‍റ് കോന്പറ്റീഷനിൽ പങ്കെടുത്ത് മികവു തെളിയിക്കുന്നവർക്ക് യുഎസ്എയിൽ നിർമിക്കുന്ന ഫിലിമുകളിലേക്കും, ആൽബങ്ങളിലേക്കും പ്രവേശനം ലഭ്യമാക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജെയ്സി ബൈജു (407 509 9952), ലത അഹ്മദ് (407 619 0375), ഗീത (407 929 7326), കുയിലാടൻ (407 462 0713).srishtiorlando.wixsite.com/talentUSA, [email protected]

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം