മാത്യൂസ് മത്തായി ന്യൂ ഓർലിയൻസിൽ നിര്യാതനായി
Tuesday, January 16, 2018 3:44 PM IST
കുറിയന്നൂർ തെങ്ങുംതോട്ടത്തിൽ മാത്യൂസ് മത്തായി (76) ലൂസിയാനയിലെ ന്യൂ ഓർലിയൻസിൽ നിര്യാതനായി. ആദ്യകാല പ്രവാസി മലയാളിയും ദീർഘ വർഷങ്ങൾ ന്യൂ ഓർലിയൻസ് സതേണ്‍ യൂണിവേഴ്സിറ്റി അധ്യാപകനായും യൂണിയൻ കാർബൈഡ് , നിവർക് ഫിനാൻസ് ഡിപ്പാർട്മെൻറ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ ഡോ. മേരി മത്തായി ( PMR Physician Louisiana State University Medical Center ) ചെങ്ങന്നൂർ പുത്തൻകാവ് കോളോത്തിൽ പീടികപ്പറന്പിൽ കുടുംബാംഗമാണ്.

മക്കൾ: ഡോ.മനോജ് മാത്യു മത്തായി, ഡോ. കോശി മാത്യു മത്തായി. മരുമകൾ : കല്ലൂപ്പാറ പെരിയലത്തു ഡോ.ഫേ സൂസൻ മത്തായി. കൊച്ചുമകൾ : എലോനർ മേരി മത്തായി.

ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതൽ എട്ടു വരെ ലേക് ലോണ്‍ മെറ്റയെർ ഫ്യൂണറൽ ഹോമിൽ പൊതുദർശനം (5100 Pontchartrain Blvd New Orleans, LA 70124 )

ജനുവരി 20 ശനിയാഴ്ച ഉച്ചകഴിഞ് രണ്ടിനു സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ലേക് ലോണ്‍ മെറ്റയെർ സെമിത്തേരിയിൽ സംസ്കാരം. കൂടുതൽ വിവരങ്ങൾക്ക്: മനോജ് : 504 231 2700

റിപ്പോർട്ട്: ജീമോൻ റാന്നി