മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസിൽ പുതുവർഷ കലണ്ടറിന്‍റെ പ്രകാശന കർമം നിർവഹിച്ചു
Tuesday, January 16, 2018 3:44 PM IST
ഷിക്കാഗോ : മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിന്‍റ നാമത്തിൽ പ്രസദ്ധീകരിക്കുന്ന ഈ വർഷത്തെ കലണ്ടറിന്‍റെ പ്രകാശനകർമം പുതു വർഷാരംഭത്തിലെ ആദ്യ ഞായഴാറായ്ചയിൽ കൂടിയ ഹൃസ്വ ചടങ്ങിൽ ക്നാനായ റീജിയൻ ഡയറക്ടർ മോണ്‍. തോമസ് മുളവനാൽ നിർവഹിച്ചു .

കലണ്ടറിന്‍റെ നിർമാണത്തിന് പരസ്യങ്ങൾ നല്കി സഹകരിച്ച സ്പോണ്‍സേഴ്സിന് കലണ്ടറിന്‍റ ആദ്യപ്രതി വിതരണം ചെയ്തു. ബഹുവർണ ചിത്രങ്ങളാൽ തയ്യാറാക്കിയ കലണ്ടറിന്‍റെ അച്ചടി ജോലികൾ നടത്തിയത് നാട്ടിൽ നിന്നാണ്. വളരെ മനോഹരമായ ബൈബിൾ അടിസ്ഥാന ചിത്രദൃശ്യങ്ങൾ കന്പ്യൂട്ടറിൽ ലേ ഒൗട്ട്’ നിർവഹിച്ച ജെയിംസ് മന്നാകുളം, എഡിറ്റിംങ് കൈകാര്യം ചെയ്തത് റവ .ഫാ ബോബൻ വട്ടംപുറത്ത് , പരസ്യങ്ങൾ സംബന്ധിക്കുവാൻ സഹായിച്ച (പിആർഒ & ട്രസ്റ്റീസ്) എന്നീവരുടെ പിന്നണി പ്രവർത്തനങ്ങൾ ശ്ശാഘനീയമാണെന്ന് ഇടവക വികാരി മോണ്‍. തോമസ് മുളവനാൽ അഭിപ്രായപ്പെട്ടു. സ്റ്റീഫൻ ചൊള്ളന്പേൽ (പിആർഒ) അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം