ഫാമിലി കോണ്‍ഫറൻസ്: ഫിനാൻസ് സുവനീർ കമ്മിറ്റികൾ സജീവമായി
Saturday, January 20, 2018 9:48 PM IST
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്‍റെ ഫിനാൻസ് സുവനീർ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

എബി കുറിയാക്കോസ് (സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഫ് വെസ്റ്റ്ചെസ്റ്റർ, പോർട്ട് ചെസ്റ്റർ) ഫിനാൻസ് ആൻഡ് സുവനീർ കമ്മിറ്റി ചെയർ, ഡോ. റോബിൻ മാത്യു , (സെന്‍റ് ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് , നോർത്ത് പ്ലെയിൻ ഫീൽഡ് ന്യൂജേഴ്സി), സുവനീർ ചീഫ് എഡിറ്ററായുള്ള കമ്മിറ്റിയിൽ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽനിന്നായി 23 ഓളം അംഗങ്ങൾ പ്രവർത്തിക്കുന്നു.

ഐസക് ചെറിയാൻ (സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ന്യൂയിങ്ങ്ടണ്‍), കെ.ജി. ഉമ്മൻ (സെന്‍റ് ജോണ്‍സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓറഞ്ച് ബർഗ്), കുര്യാക്കോസ് തര്യൻ (സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് യോങ്കേഴ്സ്), ടറൻസൻ തോമസ് (സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വെസ്റ്റ്ചെസ്റ്റർ, പോർട്ട് ചെസ്റ്റർ), ജിയോ ചാക്കോ, (സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ച് ബ്രോങ്ക്സ്), സജി കെ. പോത്തൻ ( സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, റോക്ലാൻഡ്), തോമസ് വർഗീസ് (സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് എൽമോണ്ട്), ഫിലിപ്പോസ് സാമുവേൽ (സെന്‍റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ലവിൻടൗണ്‍), ജോണ്‍ മത്തായി (സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ബെൻസേലം), വർഗീസ് ഐസക്, (സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ബെൻസേലം), രഞ്ജു പടിയറ (സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഫിലഡൽഫിയ), കൃപയ വർഗീസ് (സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഫിലഡൽഫിയ), ഡോ. സാബു പോൾ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഗ്രേറ്റർ വാഷിംഗ്ടണ്‍), എറിക് മാത്യു (സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ബാൾട്ടിമോർ മേരിലാൻഡ്), ആൽവിൻ ജോർജ് (സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വെസ്റ്റ് സെയ്വിൽ), ജിജി അലക്സാണ്ടർ (സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, നോർത്തേണ്‍ വിർജീനിയ), സണ്ണി വർഗീസ് (സെന്‍റ് സ്റ്റീഫൻ മലങ്കര ഓർത്തഡോക്സ് ചർച്ച് മിഡ്ലാൻഡ് പാർക്ക്), ഫെബി സൂസൻ ജോണ്‍ (സെന്‍റ് ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് പ്ലെയിൻ ഫീൽഡ്), മാത്യു ശമുവേൽ (സെന്‍റ് പോൾസ് ഓർത്തഡോക്സ് ചർച്ച് ആൽബനി), സുനീഷ് വർഗീസ് (സെന്‍റ് ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് പ്ലെയിൻ ഫീൽഡ്) മിൻസാ വർഗീസ്. (സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് റാലീഗ് നോർത്ത് കരോളിന).

ഫിനാൻസ് ആൻഡ് സുവനീർ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കോഓർഡിനേറ്റർ റവ. ഡോ. വർഗീസ് എം ഡാനിയേൽ, ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ, ട്രഷറർ മാത്യു വർഗീസ്, ജോയിന്‍റ് ട്രഷറാർ ജയ്സണ്‍ തോമസ് എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.

കലഹാരി റിസോർട്ട് ആൻഡ് കണ്‍വൻഷൻ സെന്‍ററിൽ നടക്കുന്ന ഈ വർഷത്തെ കോണ്‍ഫറൻസ് എല്ലാ ഭദ്രാസന ജനങ്ങൾക്കും പങ്കെടുക്കത്തക്ക രീതിയിൽ രജിസ്ട്രേഷൻ ഫീസ് ആകർഷകമായ നിരക്കിൽ കൊടുക്കുവാനായി തിരുമാനിച്ചതിന്‍റെ വെളിച്ചത്തിൽ ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസ് ഫണ്ട് ശേഖരണാർഥം ഒരു ഗ്രാൻഡ് റാഫിൾ നടത്തുന്നതാണ്. റാഫിൾ നറുക്കെടുപ്പ് കോണ്‍ഫ്രൻസ് വേദിയിൽ ജൂലൈ 19 നു നടക്കും .

ഏകദേശം രണ്ടായിരം ടിക്കറ്റുകൾ വിറ്റഴിക്കുവാനാണ് തീരുമാനം. ടിക്കറ്റ് ഒന്നിന് നൂറു ഡോളറാണ് നിരക്ക്. ഒന്നാം സമ്മാനം മെഴ്സിഡസ് ബെൻസ് ഏഘ 250 ടഡഢ ആണ്. രണ്ടാം സമ്മാനം എണ്‍പതു ഗ്രാം സ്വർണം. ഇത് രണ്ടു പേർക്കായി ലഭിക്കും. മൂന്നാംസമ്മാനം ഐഫോണ്‍ മൂന്നുപേർക്കു ലഭിക്കും.

ആത്മീയത ഉൾക്കൊള്ളുന്ന ലേഖനങ്ങൾ, കഥകൾ, കവിതകൾ, കാർട്ടൂണ്‍, കൂടാതെ വിവിധ ആൽമീയ സംഘടനകളുടെ. റിപ്പോർട്ടുകൾ, എന്നിവയും ആശംസകളും സ്വീകരിക്കുന്നതാണ്. സുവനീറിന്‍റെ പരസ്യങ്ങൾ നൽകുന്നതിന് ഡോ. റോബിനുമായി ബന്ധപ്പെടുക. ഫോണ്‍ 732 543 4621.

വിവരങ്ങൾക്ക്: എബി കുര്യാക്കോസ് 845 380 2696.