ക​നി​ക ഗ​ക്കാ​റി​ന് എ​ൻ​ജി​നീ​യ​റിം​ഗ് അ​വാ​ർ​ഡ്
Monday, January 22, 2018 11:01 PM IST
ടെ​ക്സ​സ്: ടെ​ക്സ​സ് എ ​ആ​ന്‍റ് എം ​യൂ​ണി​വേ​ഴ്സി​റ്റി എ​യ്റോ​സ്പേ​യ്സ് എ​ൻ​ജി​നീ​യ​റിം​ഗ് അ​ണ്ട​ർ ഗ്രാ​ജു​വേ​റ്റ് വി​ദ്യാ​ർ​ത്ഥി​നി ക​നി​ക ഗ​ക്കാ​റി​ന് ക്രേ​ഗ് സി. ​ബ്രൗ​ണ്‍ എ​ൻ​ജി​നീ​യ​റിം​ഗ് അ​വാ​ർ​ഡ് ല​ഭി​ച്ചു.

എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​ന​ത്തി​ൽ ഉ​ന്ന​ത​നി​ല​വാ​രം പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നും തു​ട​ർ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ഉ​ദേ​ശി​ച്ചു 1947ൽ ​സ്ഥാ​പി​ച്ച​താ​ണ് ഈ ​അ​വാ​ർ​ഡ്. 5000 ഡോ​ള​റാ​ണ് അ​വാ​ർ​ഡ് തു​ക.

ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യാ​യി​രി​ക്കു​ന്പോ​ൾ ത​ന്നെ അ​തീ​വ സ​മ​ർ​ത്ഥ​യാ​യി​രു​ന്ന ക​നി​ക​യ്ക്ക് സിം​ഗ​പ്പൂ​രി​ൽ പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ഫു​ൾ സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ച്ചി​രു​ന്നു. എ​യ്റോ ഡി​സൈ​ൻ ടീം ​അം​ഗ​മാ​യ ക​നി​ക ഹ​ന്ന​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2017ൽ ​ബെ​ൽ ഹെ​ലി​കോ​പ്റ്റ​ർ വെ​ർ​ട്ടി​ക്ക​ൽ ഫ്ള​യ്റ്റ് സ്കോ​ള​ർ​ഷി​പ്പും ക​നി​ക​യ്ക്ക് ല​ഭി​ച്ചി​രു​ന്നു.

ഈ ​വ​ർ​ഷം ന​ട​ത്തി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റേ​ഡി​യോ ക​ണ്‍​ട്രോ​ൾ​ഡ് എ​യ​ർ​ക്രാ​ഫ്റ്റ് ഡി​സൈ​ൻ ബി​ൾ​ഡ് ഫ്ളൈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി​യ ടീ​മി​ലും ക​നി​ക അം​ഗ​മാ​യി​രു​ന്നു. അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്കും പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ക​നി​ക പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ