ഇ​ന്ത്യ​ൻ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു മ​ലാ​ല ഫ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ആ​പ്പി​ൾ
Tuesday, January 23, 2018 10:06 PM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ലോ​ക​രാ​ഷ്ട്ര​ങ്ങ​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​നാ​യി സ്ഥാ​പി​ത​മാ​യ മ​ലാ​ല ഫ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ആ​പ്പി​ൾ സി​ഇ​ഒ ടിം ​കു​ക്ക് ജ​നു​വ​രി 22 ന് ​പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ വെ​ളി​പ്പെ​ടു​ത്തി.

പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​ത്തി​ന് എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന് നോ​ബ​ൽ പ്രൈ​സ് ജേ​താ​വ് ലൊ​റീ​റ്റ മ​ലാ​ല യു​സ​ഫ്സി രൂ​പീ​ക​രി​ച്ച മ​ലാ​ല ഫ​ണ്ട് ഇ​ന്ത്യ​യി​ലേ​യും ലാ​റ്റി​ൻ അ​മേ​രി​ക്ക​യി​ലേ​യും ഒ​രു ല​ക്ഷ​ത്തി​ൽ​പ്പ​രം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി​ശോ​ഭ​ന​മാ​ക്കു​മെ​ന്നു ആ​പ്പി​ൾ സി​ഇ​ഒ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​പ്പി​ൾ സി​ഇ​ഒ​യു​ടെ പ്ര​ഖ്യാ​പ​നം വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം സൃ​ഷ്ടി​ക്കു​മെ​ന്ന് മ​ലാ​ല പ​റ​ഞ്ഞു. ഇ​പ്പോ​ൾ ഗു​ൽ​മ​ക്കാ​യ് നെ​റ്റ്വ​ർ​ക്കി​ലൂ​ടെ ന​ൽ​കി വ​രു​ന്ന മ​ലാ​ല ഫ​ണ്ടി​ൽ നി​ന്നു​ള്ള ആ​നു​കൂ​ല്യം ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​ന് ആ​പ്പി​ളി​ന്‍റെ സ​ഹ​ക​ര​ണം പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും മ​ലാ​ല പ​റ​ഞ്ഞു.

ഓ​രോ പെ​ണ്‍​കു​ട്ടി​യും അ​വ​രു​ടെ ഭാ​വി ശു​ഭ​ക​ര​മാ​ക്ക​ണ​മെ​ന്ന സ്വ​പ്നം സാ​ക്ഷാ​ൽ​ക​രി​ക്ക​പ്പെ​ടു​ന്ന​തു കാ​ണു​ന്ന​താ​ണ് എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ജീ​വി​താ​ഭി​ലാ​ക്ഷം മ​ലാ​ല കൂ​ട്ടി ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ