ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, February 13, 2018 10:36 PM IST
സാ​ൻ ഫ്രാ​ൻ​സി​സ്കോ: ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റും ബേ ​ഏ​രി​യ​യി​ലെ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​വും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ന​വ​തേ​ജ് സ​ർ​ന​യ്ക്കു വ​ർ​ണോ​ജ്ജ്വ​ല​മാ​യ സ്വീ​ക​ര​ണം ന​ൽ​കി . മി​ൽ​പി​റ്റ​സ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സി​ലി​ക്ക​ണ്‍ ആ​ന്ധ്ര​യി​ൽ ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി പ​തി​നൊ​ന്നി​ന് ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ലെ പ​ല ഉ​ന്ന​ത നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു .

സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് കോ​ണ്‍​സി​ലേ​റ്റ് ജ​ന​റ​ൽ വെ​ങ്കി​ടേ​ശ​ൻ അ​ശോ​ക് , ഡെ​പ്യൂ​ട്ടി കോ​ണ്‍​സി​ൽ ജ​ന​റ​ൽ, മ​ല​യാ​ളി കൂ​ടി​യാ​യ രോ​ഹി​ത് ര​തീ​ഷ്, കോ​ണ്‍​സി​ൽ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് വെ​ങ്കി​ട്ട് ര​മ​ണ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.

നോ​ർ​ത്തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം സാ​ജു ജോ​സ​ഫും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ സെ​ക്ര​ട്ട​റി സു​നി​ൽ വ​ർ​ഗീ​സും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. സാ​ജു ജോ​സ​ഫ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ സ്നേ​ഹാ​ദ​ര​ങ്ങ​ൾ അ​റി​യി​ച്ചു​കൊ​ണ്ട് ന​വ​തേ​ജ് സ​ർ​ന​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു .

ബേ ​ഏ​രി​യ​യി​ൽ കു​ടി​യേ​റി​യ ഇ​ന്ത്യ​ൻ സ​മൂ​ഹം എ​ല്ലാ​ത​ര​ത്തി​ലും പ​ക്വ​ത പ്രാ​പി​ച്ച ഒ​രു സ​മൂ​ഹ​മാ​യി മാ​റി​യി​രി​ക്കു​ന്നു, സ്വ​ന്തം മാ​തൃ രാ​ജ്യ​ത്തോ​ടു​ള്ള ആ​ത്മ​ബ​ന്ധം നി​ല നി​ർ​ത്തു​ന്ന​തോ​ടൊ​പ്പം ത​ന്നെ ത​ങ്ങ​ളു​ടെ മു​ഴു​വ​ൻ ശ​ക്തി​യും ഉൗ​ർ​ജ്ജ​വും കു​ടി​യേ​റി​യ രാ​ജ്യ​ത്തി​ലും ഒ​രു​പോ​ലെ ഒ​ഴു​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​ത് ഈ ​സ​മൂ​ഹ​ത്തി​ൻ​റെ വ​ൻ​വി​ജ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു .

ബേ ​ഏ​രി​യ യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ മ​ല​യാ​ളി വ​നി​ത​ക​ളു​ടെ താ​ല​പ്പൊ​ലി​യോ​ടും ചെ​ണ്ട​മേ​ള​ത്തോ​ടും കൂ​ടി​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ വ​ര​വേ​റ്റ​ത് .

ര​ണ്ടാ​യി​ര​ത്തി പ​തി​നേ​ഴി​ലെ നാ​ഷ​ണ​ൽ സ്പെ​ല്ലിം​ഗ് ബീ ​ചാ​ന്പ്യ​ൻ അ​ന​യ വി​ന​യേ​യും ഇ​ന്ത്യ​ൻ സ്പി​ൻ ബൗ​ള​ർ ബി .​എ​സ് ച​ന്ദ്ര​ശേ​ഖ​റി​നെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു . വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. അ​തി​ൽ മ​ല​യാ​ളി മ​ങ്കമാ​രു​ടെ ചെ​ണ്ട​മേ​ളം സ​ദ​സി​നെ ഏ​റെ ആ​ക​ർ​ഷി​ച്ചു.

റിപ്പോർട്ട്: ബിന്ദു ടിജി