സാ​ന്ത്വ​ന​സ്പ​ർ​ശം പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്രോ​ജ​ക്ടി​നു തു​ട​ക്കം
Tuesday, February 13, 2018 10:39 PM IST
ന്യൂ​യോ​ർ​ക്ക്: ഫോ​മാ വി​മ​ൻ​സ് ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന സാ​ന്ത്വ​ന സ്പ​ർ​ശം പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്രോ​ജ​ക്ടി​ന് തു​ട​ക്ക​മാ​യി. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ലി​യം ഇ​ന്ത്യ​യു​മാ​യി ചേ​ർ​ന്നാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തു​ന്ന ഈ ​പ്രോ​ജ​ക്ട്, സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും നി​രാ​ലം​ബ​രാ​യ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രി​ച​ര​ണം ന​ട​ത്തു​ന്ന സ്ത്രീ​ക​ൾ​ക്കും സ​ഹാ​യം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​തെ​ന്നു വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​സാ​റാ ഈ​ശോ അ​റി​യി​ച്ചു.

പാ​ലി​യേ​റ്റീ​വ് കെ​യ​ർ മേ​ഖ​ല​യി​ൽ ത​ന്േ‍​റ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ലോ​ക പ്ര​ശ​സ്ത​നാ​യ ഡോ. ​എം. ആ​ർ. രാ​ജ​ഗോ​പാ​ൽ 2003ൽ ​സ്ഥാ​പി​ച്ച പ്ര​സ്ഥാ​ന​മാ​ണ് പാ​ലി​യം ഇ​ന്ത്യ. പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ദ്ദേ​ഹം പ​ത്മ​ശ്രീ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ദേ​ശി​ക, രാ​ജ്യാ​ന്ത​ര ബ​ഹു​മ​തി​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. സാ​ന്ത്വ​ന​സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഫ​ണ്ട് റെ​യി​സിം​ഗി​നു​വേ​ണ്ടി ഫോ​മ വി​മ​ൻ​സ് ഫോ​റം ചാ​പ്റ്റ​റു​ക​ൾ അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ന്യൂ​യോ​ർ​ക്ക് എം​പ​യ​ർ, മെ​ട്രോ എ​ന്നീ വി​മ​ൻ​സ് ഫോ​റം ചാ​പ്റ്റ​റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് 17 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ഓ​റ​ഞ്ച് ബ​ർ​ഗി​ലു​ള്ള സി​താ​ർ പാ​ല​സ് ഇ​ന്ത്യ​ൻ റ​സ്റ്റ​റോ​ന്‍റി​ൽ ഒ​രു ഫ​ണ്ട് റെ​യി​സിം​ഗി​ൽ ഡി​ന്ന​ർ ന​ട​ത്തു​ന്ന​താ​ണെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഡോ.​എം.​ആ​ർ. രാ​ജ​ഗോ​പാ​ൽ ഈ ​ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

ഡി​ന്ന​റി​നു പു​റ​മെ ട്രൈ​സ്റ്റേ​റ്റ് ഏ​രി​യാ​യി​ലെ ക​ലാ​കാ​ര·ാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മും ഉ​ണ്ടാ​യി​രി​ക്കും.100 ഡോ​ള​റാ​ണ് അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് (ര​ണ്ടു പേ​ർ​ക്ക് പ്ര​വേ​ശ​നം). കൂ​ടാ​തെ 250 ഡോ​ള​ർ മു​ത​ൽ സ്പോ​ണ്‍​സ​ർ​ഷി​പ്പ്. സാ​ന്ത്വ​ന​സ്പ​ർ​ശം പ​ദ്ധ​തി​യി​ലേ​ക്ക് എ​ല്ലാ സ​ഹൃ​ദ​യ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു എ​ന്നു വി​മ​ൻ​സ് ഫോ​റം നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ഡോ. ​സാ​റാ ഈ​ശോ -845 304 4606 ,രേ​ഖ നാ​യ​ർ - 347 885 4886,
ബീ​നാ വ​ള്ളി​ക്ക​ളം - 773 507 5334 , ഷീ​ലാ ജോ​സ് - 954 643 4214

കു​സു​മം ടൈ​റ്റ​സ് - 253 797 0252, ലാ​ലി ക​ള​പു​ര​യ്ക്ക​ൽ - 516 232 4819, ഗ്രേ​സി ജെ​യിം​സ് - 631 455 3868, ലോ​ണ ഏ​ബ്ര​ഹാം - 917 297 0003, റോ​സ​മ്മ അ​റ​യ്ക്ക​ൽ - 718 619 5561, ഡോ​ണ ജോ​സ​ഫ് - 914 441 3300, ഗ്രേ​സി വ​ർ​ഗീ​സ് - 914 329 6883, ജെ​സ്സി ജെ​യിം​സ് - 516 603 2024, ഷൈ​ല പോ​ൾ - 516 417 6393

റി​പ്പോ​ർ​ട്ട്: വി​നോ​ദ് കോ​ണ്ടൂ​ർ ഡേ​വി​ഡ്