മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ന്ത്യ​ൻ സ​മൂ​ഹം ക​ട​ന്നു​വ​ര​ണം: ലീ​സ. എം ​ഡീ​ലി
Wednesday, February 14, 2018 10:13 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ 15 മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ ട്രൈ​സ്സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ അ​മേ​രി​ക്ക​യി​ലെ മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ര​ണ​മെ​ന്നും ഇ​തി​നു തു​ട​ക്കം കു​റി​ക്കേ​ണ്ട​ത് വോ​ട്ട​ർ ര​ജി​സ്സ്റ്റ​റേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ലൂ​ടെ ആ​യി​രി​ക്ക​ണ​മെ​ന്ന് ഫി​ലാ​ഡ​ൽ​ഫി​യ സി​റ്റി ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ലീ​സ. എം ​ഡീ​ലി. നോ​ർ​ത്ത് ഈ​സ്റ്റ് ഫി​ലാ​ഡ​ൽ​ഫി​യാ​യി​ലെ അ​തി​ഥി റ​സ്റ്റോ​റ​ന്‍റി​ൽ സം​ഘ​ടി​പ്പി​ച്ച കേ​ര​ളാ​ഫോ​റ​ത്തി​ന്‍റെ 2018ലെ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു കൊ​ണ്ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ട്രൈ​സ്സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം ചെ​യ​ർ​മാ​ൻ ജോ​ഷി കു​ര്യാ​ക്കോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന​യോ​ഗ​ത്തി​ൽ കേ​ര​ളാ​ഫോ​റ​ത്തി​ന്‍റെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സ​ജി ക​രിം​ക്കു​റ്റി​യി​ലി​ന്‍റെ ആ​ക​സ്മി​ക​മാ​യ നി​ര്യാ​ണ​ത്തി​ൽ ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ചു. 2018-ലെ ​കേ​ര​ളാ ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ട്രൈ​സ്സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റ​ത്തി​ലെ അം​ഗ സം​ഘ​ട​ന​ക​ളു​ടെ സ​ജീ​വ സാ​ന്നി​ദ്ധ്യ​വും സ​ഹ​ക​ര​ണ​വും ചെ​യ​ർ​മാ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു. 2017-ലെ ​ചെ​യ​ർ​മാ​ൻ റോ​ണി വ​റു​ഗീ​സ് അ​ധി​കാ​ര കൈ​മാ​റ്റം ന​ട​ത്തി 2018ലെ ​ചെ​യ​ർ​മാ​നെ സ്വാ​ഗ​തം ചെ​യ്യു​ക​യും ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യെ​ത്തി​യ ഇ-​മ​ല​യാ​ളി ചീ​ഫ് എ​ഡി​റ്റ​ർ ജോ​ർ​ജ് ജോ​സ​ഫ് അ​മേ​രി​ക്ക​യി​ലെ മ​റ്റ് ന​ഗ​ര​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യാ​ത്ത മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യം ഫി​ലാ​ഡ​ൽ​ഫി​യാ​യി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞെ​ന്നും, മ​ല​യാ​ളി​ക​ളു​ടെ പൊ​തു ഉ​ത്സ​വ​ങ്ങ​ളാ​യ ഓ​ണ​വും കേ​ര​ള​പ്പി​റ​വി​യും സം​യു​ക്ത​മാ​യി കൊ​ണ്ട​ടു​ക വ​ഴി​യാ​യി ഉ​ദാ​ത്താ​യ മാ​തൃ​ക​യാ​ണ് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ട്രൈ​സ്സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ട്രൈ​സ്സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റ​ത്തി​ന്‍റെ പ്ര​ഥ​മ ചെ​യ​ർ​മാ​നും ഇ​പ്പോ​ൾ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ത​ന്പി ചാ​ക്കോ കേ​ര​ളാ​ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന​തോ​ടൊ​പ്പം ഈ ​വ​ർ​ഷം ജൂ​ലൈ​യി​ൽ ഫി​ലാ​ഡ​ൽ​ഫി​യാ​യി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കുു​ക​യും ചെ​യ്തു.

2018-ലെ ​കേ​ര​ളാ​ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ലും കേ​ര​ളാ​ദി​നാ​ഘോ​ഷ ചെ​യ​ർ​മാ​ൻ സു​ധ ക​ർ​ത്താ​യും, എ​ക്സി​ക​ന​ട്ടീ​വ് വൈ​സ് ചെ​യ​ർ​മാ​ന്മാ​രെ പ്ര​തി​നി​ധി​ക​ര​ച്ച് അ​ല​ക്സ് തോ​മ​സും ട്ര​ഷ​റ​ർ, ഫീ​ലി​പ്പോ​സ് ചെ​റി​യാ​നും ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​വ​ര​ണം ന​ൽ​കി.

ട്രൈ​സ്സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റ​ത്തി​ന്‍റെ അം​ഗ​സം​ഘ​ട​ന​ക​ളു​ടെ സാ​ര​ഥി​ക​ളും, മ​റ്റു സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യ ജോ​ർ​ജ് ഓ​ലി​ക്ക​ൽ (പ​ന്പ), ബ​ന്നി കൊ​ട്ടാ​ര​ത്തി​ൽ (കോ​ട്ട​യം അ​സ്സോ​സി​യേ​ഷ​ൻ), ജോ​ർ​ജ്ജ് ജോ​സ​ഫ് (ഫ്ര​ണ്‍​ട്സ് ഓ​ഫ് തി​രു​വ​ല്ല), ജോ​ർ​ജ്ജ് ന​ട​വ​യ​ൽ (പി​യാ​നോ), എ​ബ്രാ​ഹം മാ​ത​ന (മേ​ള), പി.​കെ സോ​മ​രാ​ജ​ൻ (എ​സ്.​എ​ൻ.​ഡി.​പി), മോ​ൻ​സി ജോ​യി (സി​മി​യോ), രാ​ജ​ൻ സാ​മു​വ​ൽ (ഫ്ര​ട​ണ്‍​ട​സ് ഓ​ഫ് ഫി​ലി), റ​ജി ജേ​ക്ക​ബ് (ഫി​ൽ​മ), ജീ​മോ​ൻ ജോ​ർ​ജ്ജ് (ഏ​ഷ്യ​ൻ അ​ഫേ​ഴ്സ് ക​മ്മീ​ഷ​ണ​ർ), കു​ര്യ​ൻ രാ​ജ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സു​മോ​ദ് നെ​ല്ലി​ക്കാ​ല എം​സി​യാ​യി​രു​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ജെ തോം​സ​ണ്‍ സ്പോ​ണ്‍​സ​റു·ാ​രാ​യ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ൽ, ജോ​സ​ഫ് ചെ​റി​യാ​ൻ എ​ന്നി​വ​ർ​ക്കും അ​തി​ഥി​ക​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞു, തു​ട​ർ​ന്നു​ള്ള ഗാ​ന​മേ​ള​യും അ​ത്താ​ഴ വി​രു​ന്നി​നു​ശേ​ഷം പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​ക്ക​ൽ