ന്യൂ​യോ​ർ​ക്ക് ക്നാ​നാ​യ ഫൊ​റാ​ന ബൈ​ബി​ൾ മ​ത്സ​ര​വും ടാ​ലെ​ന്‍റ് നൈ​റ്റും വ​ർ​ണാ​ഭ​മാ​യി
Wednesday, February 14, 2018 10:15 PM IST
ന്യു​യോ​ർ​ക്ക്: റോ​ക്ക് ലാ​ൻ​ഡ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ ഫെ​ബ്രു​വ​രി 10 ന് ​ന​ട​ന്ന ഫൊ​റാ​ന സം​യു​ക്ത ബൈ​ബി​ൾ മ​ത്സ​ര​വും ടാ​ലെ​ന്‍റ് നൈ​റ്റും വി​ജ​യ​ക​ര​മാ​യി.

ഫൊ​റാ​ന​യി​ലെ ന്യൂ​ജേ​ഴ്സി, ക​ണ​ക്റ്റി​ക​ട്ട്, ക്യു​ൻ​സ്, യോ​ങ്കേ​ഴ്സ്, റോ​ക്ക് ലാ​ൻ​ഡ്, ഫി​ലാ​ഡ​ൽ​ഫി​യ ഇ​ട​വ​ക​ക​ളി​ലെ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്രോ​ഗ്രാ​മു​ക​ൾ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ചു. ഫാ. ​റെ​നി ക​ട്ടേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഫൊ​റാ​ന വി​കാ​രി ഫാ. ​ജോ​സ് ത​റ​ക്ക​ൽ, ഫാ. ​ജോ​സ​ഫ് ആ​ദോ​പ്പി​ള്ളി എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി .

റോ​ക്ക് ലാ​ൻ​ഡി​ലെ ദേ​വാ​ല​യം യാ​ഥാ​ർ​ഥ്യ​മാ​ക്കി മാ​റ്റി​യ എ​ല്ലാ​വ​രോ​ടു​മു​ള്ള ക​ട​പ്പാ​ട് ഫി​നാ​ൻ​സ് ക​മ്മി​റ്റി​ക്ക് വേ​ണ്ടി ലി​ബി​ൻ പാ​ണ​പ​റ​ന്പി​ൽ, അ​ല​ക്സ് കി​ടാ​ര​ത്തി​ൽ , സ​നു കൊ​ല്ലാ​റെ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ഹാ​ർ​വെ​ർ​സ്റ്റോ വി​ല്ലേ​ജ് മേ​യ​ർ കോ​ഹാ​ട് റാ​ഫി​ൾ ടി​ക്ക​റ്റ് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി. ഒ​ന്നാം സ​മ്മാ​ന​മാ​യ കാ​ർ ബാ​ബു ഫി​ലി​പ്പ് മ​ഠ​ത്തി​ലേ​ട്ട് നേ​ടി. റാ​ഫി​ളി​ലൂ​ടെ നാ​ല​ര ല​ക്ഷം ഡോ​ള​ർ സ​മാ​ഹ​രി​ക്കു​ക​യു​ണ്ടാ​യി. റോ​ക്ക് ലാ​ൻ​ഡ് സെ​ന്‍റ്മേ​രീ​സ് ഇ​ട​വ​ക​യി​ൽ വി​ശ്വാ​സം അ​ർ​പ്പി​ച്ചു റാ​ഫി​ളി​ൽ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രെ​യും മേ​യ​ർ അ​ഭി​ന​ന്ദി​ച്ചു .

ഫൊ​റാ​ന ബൈ​ബി​ൾ ജ​പ്പ​ടി മ​ത്സ​രം പ്രൊ​ഫ​ഷ​ണ​ൽ നി​ല​വാ​രം പു​ല​ർ​ത്തി. ഫി​ലാ​ഡ​ൽ​ഫി​യ, ന്യൂ​ജേ​ഴ്സി, ക്യു​ൻ​സ്, റോ​ക്ക് ലാ​ൻ​ഡ്, വെ​സ്റ്റ്ചെ​സ്റ്റ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നാ​യി 5 ടീ​മു​ക​ൾ മ​ത്സ​രി​ച്ച​തി​ൽ ന്യൂ​ജേ​ഴ്സി ടീം ​ഒ​ന്നാം സ​മ്മാ​നം നേ​ടി. ര​ണ്ടാം സ​മ്മാ​നം ഫി​ല​ഡ​ൽ​ഫി​യ​ക്ക് ല​ഭി​ച്ചു. എ​ബി തേ​ർ​വാ​ല​ക്ക​ട്ടേ​ൽ, ഡോ. ​ബെ​റ്റ്സി തേ​ർ​വാ​ല​ക്ക​ട്ടേ​ൽ എ​ന്നി​വ​രാ​യി​രി​രു​ന്നു ക്വി​സ് മാ​സ്റ്റ​ർ​മാ​ർ.

തു​ട​ർ​ന്ന് ന​ട​ന്നു ടാ​ലെ​ന്‍റ് ഷോ ​വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ണ്ട് വ​ർ​ണാ​ഭ​മാ​യി. ക്യു​ൻ​സ് ഇ​ട​വ​ക​യു​ടെ കോ​മ​ഡി സ്കി​റ്റ്, വെ​സ്റ്റ്ചെ​സ്റ്റ​ർ, ന്യൂ​ജേ​ഴ്സി, റോ​ക്ക് ലാ​ൻ​ഡ് ഇ​ട​വ​ക​ക​ളു​ടെ സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്നു

റോ​ക്ക് ലാ​ൻ​ഡ് ഇ​ട​വ​ക​യു​ടെ കൂ​ട്ടാ​യ സ​ഹ​ക​ര​ണ​ത്തി​ൽ ഫാ. ​ജോ​സ​ഫ് ആ​ദോ​പ്പി​ള്ളി, ഫാ. ​റെ​നി ക​ട്ടേ​ൽ, ഫാ. ​ജോ​സ് ത​റ​ക്ക​ൽ, പ്രോ​ഗ്രാം ക​ണ്‍​വി​ന​ർ ഫൊ​റാ​ന സെ​ക്ര​ട്ട​റി തോ​മ​സ് പാ​ലി​ച്ചേ​രി, ട്ര​സ്ടി​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്ത പ​രി​പാ​ടി​ക​ൾ സ്നേ​ഹ വി​രു​ന്നോ​ടെ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ലൂ​ക്കോ​സ് ചാ​മ​ക്കാ​ല