ഹൂ​സ്റ്റ​ണ്‍ ക്നാ​നാ​യ കാ​ത്ത​ലി​ക് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച
Thursday, February 15, 2018 10:45 PM IST
ഹൂ​സ്റ്റ​ണ്‍: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ക്നാ​നാ​യ കാ​ത്ത​ലി​ക് സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ഹൂ​സ്റ്റ​ണ്‍ ക്നാ​നാ​യ കാ​ത്ത​ലി​ക് സൊ​സൈ​റ്റി​യു​ടെ 2018 ലെ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 17ന് ​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ക്നാ​നാ​യ കാ​ത്ത​ലി​ക് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കും.

എ​ച്ച്കെ​സി​എ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കൊ​ര​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ, സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ഫൊ​റോ​ന പ​ള്ളി വി​കാ​രി​യും സം​ഘ​ട​ന​യു​ടെ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​സ​ജീ പി​ണ​ർ​ക​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഹൂ​സ്റ്റ​ണ്‍ ക്നാ​നാ​യ കാ​ത്ത​ലി​ക് സൊ​സൈ​റ്റി​യു​ടേ​യും, പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടേ​യും വ​ർ​ണോ​ജ്ജ്വ​ല​മാ​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഗീ​ത സ​ന്ധ്യ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: എ.​സി. ജോ​ർ​ജ്