ഒർലാണ്ടോയിൽ നോന്പുകാല കുടുംബ നവീകരണ ധ്യാനം മാർച്ച് 26, 27 തീയതികളിൽ
Tuesday, February 20, 2018 9:38 PM IST
ഒർലാണ്ടോ: അന്പതു നോന്പിന്‍റെ ചൈതന്യം ഹൃദയത്തിൽ സ്വാംശീകരിച്ചുകൊണ്ട് ക്രിസ്തീയ കുടുംബ ജീവിതത്തിന്‍റെ അനുഗ്രഹങ്ങളും പാളിച്ചകളും വിലയിരുത്തി ദൈവം നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി കരേറ്റികൊണ്ട് കർത്താവിന്‍റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും പുനരുദ്ധാനത്തിനും ഒരുക്കുവാനുള്ള നോന്പുകാല കുടുംബ നവീകരണ ധ്യാനം മാർച്ച് 26, 27 (തിങ്കൾ, ചൊവ്വ) തീയതികളിൽ ഒർലാണ്ടോ സെന്‍റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.

വിശ്വാസത്തിലധിഷ്ഠിതമായ ജീവിതാനുഭവങ്ങളാണ് കുടുംബഭദ്രതയ്ക്ക് അടിസ്ഥാനം. വിശ്വാസം എന്നത് ദൈവത്തോടുള്ള ആശ്രയം വയ്ക്കലും, പറ്റിച്ചേരലും ഒപ്പം ബുദ്ധിക്കപ്പുറത്തേക്കുള്ള ഒരു ഒരു യാത്രയും കൂടിയാണ്. കുടുംബ സദസുകളെ വളരെ സരസമായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ഒഎഫ്എം ആണ് കുടുംബ നവീകരണ ധ്യാനത്തിന് നേതൃത്വം നൽകുക. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 7 വരെയാണ് ധ്യാനം.

ധ്യാനശുശ്രൂഷയിൽ പങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ [email protected] ഓണ്‍ലൈനായോ 7703109050 എന്ന നന്പരിലോ ബന്ധപ്പെട്ടു മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

കുടുംബ നവീകരണ ധ്യാനത്തിൽ ഹൃദയ വിശുദ്ധിയോടെ കുടുംബമായി പങ്കു ചേർന്നു ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം സ്വാഗതം ചെയ്തു.

വിലാസം: St.Marys Orthodox Church, 808, 4th Street, Orlando, FL 32824, 407-574-2550.