ലൂസിയാനയിൽ ഏകദിന കോണ്‍സുലർ ക്യാന്പ് 24 ന്
Wednesday, February 21, 2018 10:53 PM IST
ന്യൂഓർളിൻസ്:ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഏകദിന കോണ്‍സുലർ ക്യാന്പ് ലൂസിയാന ന്യൂ ഓർളിൻസിൽ ഫെബ്രുവരി 24 നു (ശനി) നടക്കും.

റാഡിസണ്‍ ഹോട്ടലിൽ (Radisson Hotel New Orleans Airport,1501 Veterans Memorial Blvd, Kenner, LA 70062) രാവിലെ 10 മുതൽ വൈരകുന്നേരം 6.30 വരെയാണ് ക്യാന്പ്. ഹൂസ്റ്റണ്‍ കോണ്‍സുലേറ്റും ന്യൂ ഓർളിൻസ് ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷനും ക്യാന്പിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ഒസിഐ കാർഡ്, വീസ, റിനൗണ്‍സിയേഷൻ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ക്യാന്പിൽ ഉദ്യോഗസ്ഥർ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സികെജിഎസിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റണ്‍ കോണ്‍സലർ ജനറൽ ഓഫ് ഇന്ത്യ ക്യാന്പിൽ പങ്കെടുക്കുന്നതിനാൽ, സംശയങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ