വിപിൻ രാജ് ഫൊക്കാനാ ജോയിന്‍റ് സെക്രട്ടറി സ്ഥാനാർഥി
Friday, February 23, 2018 11:27 PM IST
വാഷിംഗ്ടണ്‍ ഡിസി: ഫൊക്കാനയുടെ 2018-20 ഭരണസമിതിയിലേക്ക് ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് വാഷിംഗ്ടണ്‍ ഡിസിയിൽ നിന്നുള്ള വിപിൻ രാജ് മത്സരിക്കുന്നു. 2004 ൽ യൂത്ത് വിഭാഗം അംഗമായി സംഘടനാരംഗത്തു വന്ന വിപിൻ പിന്നീട് 2014 മുതൽ ഫൊക്കാനയുടെ ദേശീയകമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയാണ്. 2010 - 2012 കാലയളവിൽ ഫൊക്കാന വാഷിംഗ്ടണ്‍ ഡിസി റീജണൽ വൈസ് പ്രസിഡന്‍റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.

കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണ്‍ എക്സിക്യൂട്ടീവ് അംഗമായിട്ടാണ് മറ്റു സംഘടനാ രംഗങ്ങളിൽ ചുവടുറപ്പിക്കുന്നത്. ഒരു തികഞ്ഞ സ്പോർട്സ് പ്രേമി കൂടിയായ വിപിൻ മെരിലാൻഡ് ഡിസി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കില്ലാഡിസ് സ്പോർട്സ് ക്ലബിന്‍റെ സ്ഥാപക അംഗവും മാനേജരും ആണ്. ക്ലബ് ന്യൂയോർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഫുട്ബാൾ മത്സരങ്ങളിൽ പങ്കെടുത്തു വിജയം വരിച്ചിട്ടുണ്ട്.

വാഷിംഗ്ടണ്‍ സെന്‍റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ ട്രസ്റ്റി കൂടിയായ കോട്ടയം പള്ളം സ്വദേശിയായ വിപിൻ, എസ്എസ്എൽസി കഴിഞ്ഞയുടൻ കുടുംബത്തോടൊപ്പം അമേരിക്കയിൽ കുടിയേറുകയായിരുന്നു.37 കാരനായ ഈ യുവ നേതാവ് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി അംഗം , ഡിസി റീജണൽ വൈസ് പ്രസിഡന്‍റ് എന്നീ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ജോയിൻറ് സെക്രട്ടറിയായി മത്സരിക്കാനുള്ള അംഗീകാരവും അനുഗ്രഹവും മുതിർന്ന ഫൊക്കാന നേതാക്ക·ാരിൽ നിന്നും ലഭിച്ചത്.

കംപ്യൂട്ടർ ഇൻഫോ ടെക് ബിരുദപഠനത്തിൽ ചേർന്ന് അവിചാരിതമായി ബാങ്ക#ംഗ് മേഖലയിലേക്ക് കടന്നുവന്ന വിപിൻ ഡിസി ആസ്ഥാനമായുള്ള ജോർജ് മസോണ്‍ മോർട്ടഗേജ് കന്പനിയിൽ മോർട്ടഗേജ് ഓഫീസർ ആയി പ്രവർത്തിക്കുന്നു. മൈക്രോ ബിയോളജിസ്റ്റ് ആയ സുജു സാമുവേൽ ആണ് ഭാര്യ.മക്കൾ: സന രാജ്, ഇഷാൻ രാജ്.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ