അലക്‌സ് ജോര്‍ജ് (ഷിബു) ഒക്‌ലഹോമയില്‍ നിര്യാതനായി
Sunday, February 25, 2018 4:23 PM IST
ഒക്‌ലഹോമ: പൊന്തന്‍പുഴ കൊച്ചിടശേരില്‍ കെ.വി. ജോര്‍ജിന്റെയും ഏലിയാമ്മ ജോര്‍ജിന്റെയും മകന്‍ അലക്‌സ് ജോര്‍ജ് (ഷിബു, 43) ഒക്‌ലഹോമയില്‍ നിര്യാതനായി. ഒക്‌ലഹോമ മാര്‍ത്തോമ്മ ഇടവകാംഗമായിരുന്നു. ഇടവക യുവജന സഖ്യം സെക്രട്ടറി, കമ്മറ്റി മെംബര്‍, ലേ ലീഡര്‍ എന്നീ നിലകളില്‍ പരേതന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഒക്‌ലഹോമ മലയാളി അസോസിയേഷന്റെ കലാപ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നിന്നിരുന്ന പരേതന്‍ മികച്ച അഭിനേതാവും നല്ല അവതാരകനുമായിരുന്നു. സമകാലീന വിഷയങ്ങള്‍ പ്രമേയമാക്കി അനേകം ലഘു നാടകങ്ങള്‍ക്കു തിരക്കഥയെഴുതുകയും അതു ഭംഗിയായി അരങ്ങില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്ന ഷിബുവിന്റെ കഴിവ് അടുത്തറിഞ്ഞിട്ടുള്ള ഒക്‌ലഹോമ മലയാളികള്‍ അദ്ദേഹത്തിന്റെ നിര്യാണം ഒരു നടുക്കത്തോടെയാണ് ഉള്‍ക്കൊണ്ടത്. അസോസിയേഷന്റെ മുന്‍ കലാ വിഭാഗം സെക്രട്ടറിയായിരുന്നു പരേതന്‍. പൊന്തന്‍പുഴ മൈലേട്ട് കുടുംബാംഗമായ അന്ന അലക്‌സാണ് ഭാര്യ. മക്കള്‍ അമിയേല്‍ (7), അഭിഷേക് (6). പരേതനായ ബേബിക്കുട്ടി, മേരിക്കുട്ടി (അമേരിക്ക), ഡെയ്‌സി, ലിസി, മേഴ്‌സി(നേപ്പാള്‍), ജസി, ഷാജു എന്നിവര്‍ സഹോദരങ്ങളാണ്.

മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 24 ശനിയാഴ്ച് ഉച്ചകഴിഞ്ഞ് മൂന്നിനു യൂക്കോണ്‍ ശാരോന്‍ ഫെലോഷിപ് ചര്‍ച്ചിലും സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി 25 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനു ഒക്‌ലഹോമ മാര്‍ത്തോമ്മ പള്ളിയിലും.

റിപ്പോര്‍ട്ട്: ഷാജി ജോര്‍ജ്