ഓ​സ്റ്റി​നി​ൽ പാ​ഴ്സ​ൽ ബോം​ബ് സ്ഫോ​ട​നം; ര​ണ്ട് മ​ര​ണം
Tuesday, March 13, 2018 10:19 PM IST
ഓ​സ്റ്റി​ൻ: ടെ​ക്സ​സി​ന്‍റെ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ഓ​സ്റ്റി​നി​ൽ ന​ട​ന്ന സ്ഫോ​ട​ന പ​ര​ന്പ​ര​യി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ച്ചു. പ്ര​തി​ക​ളെ കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് ഗ​വ​ർ​ണ​ർ 15,000 ഡോ​ള​ർ ഇ​നാം പ്ര​ഖ്യാ​പി​ച്ചു.

വീ​ടു​ക​ളു​ടെ മു​ന്നി​ൽ വ​യ്ക്കു​ന്ന പാ​ഴ്സ​ൽ അ​ക​ത്തു കൊ​ണ്ടു​പോ​യി തു​റ​ക്കു​ന്ന​തി​നി​ട​യി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഒ​രു യു​വാ​വ് കൂ​ടി മ​രി​ച്ച​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ് രം​ഗ​ത്തെ​ത്തി. മാ​ർ​ച്ച് ര​ണ്ടി​നാ​യി​രു​ന്നു ആ​ദ്യ സ്ഫോ​ട​നം. പ​രി​ചി​ത​മ​ല്ലാ​ത്ത പാ​ഴ്സ​ൽ വീ​ടി​നു മു​ന്നി​ൽ കാ​ണു​ക​യാ​ണെ​ങ്കി​ൽ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് ഓ​സ്റ്റി​ൻ പോ​ലീ​സ് ചീ​ഫ് ബ്ര​യാ​ൻ മാ​ൻ​ലെ വ്യ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ർ​ഡ്ഫോ​ർ​ട്ട് ഡ്രൈ​വി​ലും ഉ​ച്ച​യോ​ടെ ഗ​ലി​ന്‍റൊ സ്ട്രീ​റ്റി​ലു​മാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ആ​ദ്യ സ്ഫോ​ട​ന​ത്തി​ൽ 17 വ​യ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ടാ​മ​ത്തെ സ്ഫോ​ട​ന​ത്തി​ൽ 75 വ​യ​സു​ള്ള സ്ത്രീ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഈ ​മാ​സം ര​ണ്ടി​ന് ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ 30 വ​യ​സു​ള്ള ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ഴ്സ​ൽ ക​ണ്ടാ​ൽ 911 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദ്ദേ​ശി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ