വി​ൻ​സ​ന്‍റ് ബോ​സ് ഫോ​മ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ത്ഥി
Wednesday, March 14, 2018 10:30 PM IST
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ഫോ​മ​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു​ള്ള പ്ര​മു​ഖ നേ​താ​വും ഫോ​മ അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ൽ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ വി​ൻ​സ​ന്‍റ് ബോ​സ് 2018-20 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

പ്ര​മു​ഖ വ്യ​വ​സാ​യി​യും സാ​മൂ​ഹി​ക​സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ വി​ൻ​സ​ന്‍റ് ബോ​സ് വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നേ​തൃ​രം​ഗ​ത്തും ക​ലാ​രം​ഗ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ല​യാ​ളി അ​സോസി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റും ഫോ​മ​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളു​മാ​ണ് അ​ദ്ദേ​ഹം.

പി​റ​വം പ്ര​വാ​സി ഗ്ലോ​ബ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ പി​റ​വം നി​വാ​സി​ക​ൾ​ക്ക് ഒ​ട്ടേ​റെ സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഫോ​മ​യു​ടെ എ​ല്ലാ അം​ഗ സം​ഘ​ട​ന​ക​ൾ​ക്കും സു​പ​രി​ചി​ത​നാ​യ വി​ൻ​സ​ന്‍റ് ബോ​സി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ത്വം ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മു​ന്നോ​ട്ടു​ള്ള വ​ള​ർ​ച്ച​യ്ക്കും മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ അ​ടു​ത്ത​റി​യു​ന്ന​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ