ക​നേ​ഡി​യ​ൻ മ​ല​യാ​ളി ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹാ​യ​നി​ധി വി​ത​ര​ണം ചെ​യ്തു
Wednesday, March 14, 2018 10:49 PM IST
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും കൂ​ട്ടാ​യ്മ​യാ​യ സി​എം​എ​ൻ​എ​യു​ടെ ന്ധ​നി​ങ്ങ​ൾ​ക്കു​മാ​കാം മ​നു​ഷ്യ​സ്നേ​ഹി’ പ​ദ്ധ​തി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച സ​ഹാ​യ​നി​ധി ഷൊ​ർ​ണൂ​രി​ലെ തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ല​യു​ന്ന അ​ശ​ര​ണ​ർ​ക്ക് ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന ദി​വ​സ​വേ​ത​ന​ക്കാ​രി​യാ​യ ലി​ജി എ​ന്ന സന്മ​ന​സി​നു കൈ​മാ​റി.

കാ​ന​ഡ​യി​ലെ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക സാ​ന്പ​ത്തി​ക ആ​രോ​ഗ്യ​മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കു​ന്ന സി​എം​എ​ൻ​എ ഇ​തി​നോ​ട​കം കേ​ര​ള​ത്തി​ൽ നി​രാ​ലം​ബ​രെ സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി സാ​മൂ​ഹ്യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​നി​ധി കൈ​മാ​റു​ക​യു​ണ്ടാ​യി.

കൂ​ടാ​തെ ക​നേ​ഡി​യ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു​വേ​ണ്ടി​യും പു​തു​താ​യി എ​ത്തി​ച്ചേ​രു​ന്ന ന​ഴ്സു​മാ​ർ​ക്കു​വേ​ണ്ടി​യും നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു. ബ്ല​ഡ് ഡോ​ണ​ർ ക്ലി​നി​ക്കു​ക​ൾ, ഹെ​ൽ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ഷ​നു​ക​ൾ, റി​ട്ട​യ​ർ ചെ​യ്ത ന​ഴ്സു​മാ​ർ​ക്ക് പ​ദ്ധ​തി​ക​ളും ന​ട​ത്തി​വ​രു​ന്നു. പു​തു​താ​യി എ​ത്തി​ച്ചേ​രു​ന്ന ന​ഴ്സു​മാ​ർ​ക്കു​വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക, ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളാ​യി ന​ഴ്സു​മാ​ർ​ക്കു​വേ​ണ്ടി ടി​പ്സ് ഫോ​ർ സ​ക്സ​സ് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ എ​ന്നീ പ​രി​പാ​ടി​ക​ളും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​വ​രു​ന്നു.

ഈ​വ​ർ​ഷ​ത്തെ ആ​നു​വ​ൽ ഡി​ന്ന​ർ ആ​ൻ​ഡ് റെ​ക്ക​ഗ്നേ​ഷ​ൻ നൈ​റ്റ് ഏ​പ്രി​ൽ 21നു ​ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6 മ​ണി​ക്ക് മി​സി​സാ​ഗാ​യി​ലെ നാ​ഷ​ണ​ൽ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ വ​ച്ചു വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടും.സി​എം​എ​ൻ​എ​യു​ടെ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ ഷി​ജി ബോ​ബി​യി​ൽ നി​ന്നും സ​ഹാ​യ​നി​ധി കൈ​മാ​റു​ന്ന​തി​നാ​യി സി​എം​എ​ൻ​എ ചാ​രി​റ്റീ​സ് പ്ര​മോ​ഷ​ൻ ഡ​യ​റ​ക്ട​ർ സി​നി തോ​മ​സ് ഏ​റ്റു​വാ​ങ്ങി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം