ഹെ​യ്റ്റി​യി​ലെ ആ​ദ്യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യി വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ക​രീ​ബി​യ​നി​ൽ
Thursday, March 15, 2018 10:53 PM IST
പോ​ർ​ട്ട് ഒൗ​ പ്രി​ൻ​സ്: അ​ടി​മ​ക​ളു​ടെ വി​പ്ല​വ​ത്തി​ലൂ​ടെ സ്വാ​ത​ന്ത്ര്യം നേ​ടി​യ ഒ​രേ​യൊ​രു രാ​ജ്യം എ​ന്ന പ​ദ​വി​യു​ള്ള ക​രീ​ബി​യി​നി​ലെ ആ​ദ്യ സ്വ​ത​ന്ത്ര രാ​ജ്യ​മാ​യ ഹെ​യ്റ്റി​യി​ൽ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന് പു​തി​യ പ്രൊ​വി​ൻ​സ്. ഡൊ​മ​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​നോ​ടൊ​പ്പം ഗ്രേ​റ്റ​ർ ആ​ന്‍റി​ലെ​സി​ലെ ഹി​സ്പാ​നി​യോ​ള ദ്വീ​പി​ൽ സ്ഥി​തി ചെ​യ്യു​ന്ന രാ​ജ്യ​ത്ത് സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പ​ള്ളി​കു​ന്നേ​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് സം​ഘ​ട​ന രൂ​പീ​ക​രി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ക​രീ​ബി​യ​ൻ ദീ​പ​സ​മൂ​ഹ​ത്തി​ലെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ഹെ​യ്റ്റി​യി​ലെ ആ​ദ്യ മ​ല​യാ​ളി സം​ഘ​ട​ന കൂ​ടി​യാ​ണ് ഡ​ബ്ലി​യു​എം​എ​ഫ് സം​ഘ​ട​ന​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും മാ​ർ​ച്ച് 13ന് ​ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. നി​സാ​ർ ഇ​ട​ത്തു​മീ​തേ​ൽ സ്വാ​ഗ​തം ചെ​യ്ത യോ​ഗ​ത്തി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ സം​ഘ​ട​ന​യെ പ​രി​ച​യ​പ്പെ​ടു​ത്തി നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ൾ വി​ശ​ദീ​ക​രി​ച്ചു. സം​ഘ​ട​ന​യു​ടെ 74-ാമ​ത്തെ യൂ​ണി​റ്റാ​ണ് ഹെ​യ്റ്റി​യി​ലേ​ത്.

സ​ജീ​വ് ജെ. ​നാ​യ​ർ (പ്ര​സി​ഡ​ന്‍റ്), ജി​നു ജോ​ർ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്). ജി​തി​ൻ സിം​ഗ് (സെ​ക്ര​ട്ട​റി), സ​രി​ക ശൈ​ലേ​ഷ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജെ​റോം ഗീ​വ​ർ​ഗീ​സ് (ട്ര​ഷ​റ​ർ), നി​സാ​ർ ഇ​ട​ത്തു​മീ​തി​ൽ (കോ​ഡി​നേ​റ്റ​ർ), ഹാ​ഷി​ദ ഫി​റോ​സ് (ചാ​രി​റ്റി കോ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രെ മു​ഖ്യ ഭാ​ര​വാ​ഹി​ക​ളാ​യും, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി പ്ര​ദീ​പ് എ​സ്. വി, ​ര​മേ​ശ് പൊ​ള്ള​ത്ത്, ദീ​പു ജോ​സ​ഫ്, ര​ശ്മി ര​മേ​ശ്, സാ​ലി ദീ​പു, വി​ജ​യ​കൃ​ഷ്ണ​ൻ ടി.​കെ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ