"ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ ' സം​ഗീ​ത​സ​ന്ധ്യ ഏ​പ്രി​ൽ 21ന് ​ലോ​സ് ആ​ഞ്ചെ​ലെ​സി​ൽ
Monday, March 19, 2018 10:15 PM IST
ലോ​സ് ആ​ഞ്ചെ​ലെ​സ് : മ​ല​യാ​ള​ത്തി​ന്‍റെ വാ​ന​ന്പാ​ടി കെ.​എ​സ് ചി​ത്ര​യും ശ​ര​ത്തും ന​യി​ക്കു​ന്ന ഗാ​ന​മേ​ള ’ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ’ ഏ​പ്രി​ലി​ൽ 21ന് ​ലോ​സ് ആ​ഞ്ചെ​ലെ​സി​ൽ ന​ട​ക്ക​പ്പെ​ടും. കാ​ലി​ഫോ​ർ​ണി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളീ സം​ഘ​ട​ന​യാ​യ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഹി​ന്ദു മ​ല​യാ​ളീ​സി​ന്‍റെ (ഓം) ​സാം​സ്കാ​രി​ക കേ​ന്ദ്ര​നി​ർ​മാ​ണ​ത്തി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന ഗാ​ന​മേ​ള​യി​ൽ ചി​ത്ര​യ്ക്കും ശ​ര​ത്തി​നു​മൊ​പ്പം കൊ​ച്ചു​ഗാ​യ​ക​രാ​യ നി​ഷാ​ദ്, രൂ​പ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

വൈ​കി​ട്ട് ആ​റി​ന് നോ​ർ​വാ​ക്കി​ലെ പ​യ​നി​യ​ർ ബ്ലോ​വ​ർ​ഡി​ലു​ള്ള എ​ക്സ്സെ​ൽ​സി​യ​ർ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സം​ഗീ​ത സ​ന്ധ്യ അ​ര​ങ്ങേ​റു​ന്ന​ത്. ആ​ധു​നി​ക ശ​ബ്ദ മി​ശ്ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് എ​ല്ലാ മ​ല​യാ​ളി​ക​ളും സം​ഗീ​ത പ്രേ​മി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഓം ​പ്ര​സി​ഡ​ന്‍റ് ര​മ നാ​യ​ർ, സെ​ക്ര​ട്ട​റി വി​നോ​ദ് ബാ​ഹു​ലേ​യ​ൻ ഡ​യ​റ​ക്ട​ർ ര​വി വെ​ള്ള​ത്തേ​രി എ​ന്നി​വ​ർ അ​ഭ്യ​ര്ത്ഥി​ച്ചു.

ടി​ക്ക​റ്റു​ക​ളും സ്പോ​ണ്‍​സ​ർ​ഷി​പ്പി​നും 9492883667 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പെ​ടു​ക.

റി​പ്പോ​ർ​ട്ട്: സാ​ൻ​ഡി പ്ര​സാ​ദ്