സുവനീർ പ്രസിദ്ധീകരിക്കുന്നു
Saturday, April 14, 2018 6:31 PM IST
ഹൂസ്റ്റണ്‍: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ ഹൂസ്റ്റണ്‍ ഹിൽട്ടണ്‍ ഹോട്ടലിൽ ജൂലൈ 5 മുതൽ 8 വരെ നടക്കുന്ന ഫാമിലി കോണ്‍ഫറൻസിനോടനുബന്ധിച്ച് മൾട്ടികളർ സുവനീർ പ്രസിദ്ധീകരിക്കുന്നു.

ഭദ്രാസനത്തിന്‍റെ എല്ലാ ഇടവകകളിലും വിതരണം ചെയ്യുന്ന സുവനീറിൽ വ്യവസായ സ്ഥാപനങ്ങൾ, ഫാമിലി കോംപ്ലിമെന്‍റ്, പ്രിയപ്പെട്ടവരുടെ ഓർമപുതുക്കുക തുടങ്ങിയ വിവിധതരത്തിലുള്ള പരസ്യങ്ങൾ ഉൾപ്പെടുത്തുന്നതാണെന്നും പരസ്യങ്ങൾ ഏപ്രിൽ 31നു മുന്പായി നൽകണമെന്നും ഭാരവാഹികൾ അറിയിച്ചു.

ഹൂസ്റ്റണ്‍ ട്രിനിറ്റി മാർത്തോമ്മ ഇടവക സഹവികാരി റവ. ഫിലിപ്പ് ഫിലിപ്പ് ചെയർമാനും തിരുവല്ല മാർത്തോമ്മ കോളജ് മുൻ അധ്യാപകൻ ഡോ. ഈപ്പൻ ഡാനിയേൽ കണ്‍വീനറും മാത്യു പി. വർഗീസ് (വിൽസണ്‍), എബി ജോർജ് എന്നിവർ കോകണ്‍വീനറുമാരുമായ ഒരു വിപുലമായ കമ്മിറ്റിയാണ് സുവനീറിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കോണ്‍ഫറൻസിന്‍റെ ഒൗദ്യോഗിക ചുമതലക്കാരെ കൂടാതെ കൗണ്‍സിൽ മെംബർ ലിൻ കീരിക്കാട്, ഡോ. ജോണ്‍ പി. എബ്രഹാം (മക്കാലൻ), ജോസഫ് ഡാനിയേൽ (കൊളറാഡൊ) ലൗലി ജോണ്‍ (ഒക് ലഹോമ), സാബു ടി. ചെറിയാൻ (ഓസ്റ്റിൻ), ഫിലിപ്പ് മാത്യു, നിവിൻ മാത്യു, സാക് തോമസ് എന്നിവരാണ് കമ്മിറ്റിയിൽ പ്രവർത്തിക്കുന്നത്.

വിവരങ്ങൾക്ക്: naemtfc.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

റിപ്പോർട്ട്: ഷാജി രാമപുരം