മ​ധ്യ​വ​യ​സ്ക​യു​ടെ കൊ​ല​യാ​ളി​ക്കു​വേ​ണ്ടി രാ​ജ്യ​വ്യാ​പ​ക തി​ര​ച്ചി​ൽ
Tuesday, April 17, 2018 10:02 PM IST
മി​നി​സോ​ട്ട: ഭ​ർ​ത്താ​വി​നെ​യും രൂ​പ​സാ​ദൃ​ശ്യ​മു​ള്ള മ​റ്റൊ​രു സ്ത്രീ​യേ​യും കൊ​ല​പ്പെ​ടു​ത്തി പോ​ലീ​സ് വ​ല​യ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട ലോ​യ്സ് റി​യാ​സി​ന് (56) വേ​ണ്ടി​യു​ള്ള രാ​ജ്യ​വ്യാ​പ​ക തി​ര​ച്ചി​ൽ പോ​ലീ​സ് ഉൗ​ർ​ജിത​പ്പെ​ടു​ത്തി.

മൂ​ന്നു മ​ക്ക​ളും ഒ​രു കൊ​ച്ചു മ​ക​നു​മു​ള്ള ലോ​യ്സ്, ഭ​ർ​ത്താ​വ് ഡേ​വി​ഡ് റി​യാ​സി​നെ മാ​ർ​ച്ച് 23 നാ​ണ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഡേ​വി​ഡു​മാ​യി ബി​സി​ന​സ് ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഡേ​വി​ഡി​നെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം പോ​ലീ​സ് അ​റി​യി​ച്ചു. തു​ട​ർ​ന്നു വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച പോ​ലീ​സി​നു നി​ര​വ​ധി വെ​ടി​യു​ണ്ട​ക​ൾ ത​ല​യി​ലും ദേ​ഹ​ത്തും തു​ള​ച്ചു​ക​യ​റി നി​ല​യി​ൽ ഡേ​വി​ഡി​നെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ഭാ​ര്യ ലോ​യ്സി​നു വേ​ണ്ടി പോ​ലീ​സ് വ​ല വി​രി​ച്ചെ​ങ്കി​ലും ഇ​വ​ർ അ​തി​വി​ദ​ഗ്ധ​മാ​യി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​ക്കു ശേ​ഷം ഫ്ളോ​റി​ഡാ ഫോ​ർ​ട്ട് മ​യേ​ഴ്സി​ൽ ഇ​വ​രു​ടെ രൂ​പ സാ​ദൃ​ശ്യ​മു​ള്ള പ​മീ​ല ഹ​ച്ചി​സ​നു​മാ​യി (59) ബ​ന്ധം സ്ഥാ​പി​ച്ചു. ഏ​പ്രി​ൽ 9 ന് ​പ​മീ​ല​യെ ഫോ​ർ​ട്ട് മ​യേ​ഴ്സ് ബീ​ച്ചി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​വ​രു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡും ്രെ​ഡെ​വിം​ഗ് ലൈ​സ​ൻ​സും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും വാ​ഹ​ന​വും കൈ​ക്ക​ലാ​ക്കി ലൊ​യ്സ് അ​വി​ടെ നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു.

ഗാം​ബ്ലിം​ഗി​ൽ വ​ലി​യ തു​ക ന​ഷ്ട​പ്പെ​ട്ട ലോ​യ്സ് പ​ണ​ത്തി​നു വേ​ണ്ടി​യാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​വ​സാ​ന​മാ​യി ടെ​ക്സ​സ് കോ​ർ​പ​സ് ക്രി​സ്റ്റി​യി​ലാ​ണ് ഇ​വ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​വ​ർ അ​പ​ക​ട​കാ​രി​യാ​ണെ​ന്നും ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് പോ​ലീ​സ് അ​ന്വേ​ഷ​ണം രാ​ജ്യ​വ്യാ​പ​ക​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും ലി ​കൗ​ണ്ടി ഷെ​റി​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു. പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി സ​ഞ്ച​രി​ക്കു​ന്ന ഇ​വ​ർ മ​റ്റൊ​രു കൊ​ല​കൂ​ടി ന​ട​ത്തു​ന്ന​തി​നു മു​ന്പ് ക​ണ്ടെ​ത്തു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ