"നാ​ഫാ​' ഫി​ലിം അ​വാ​ർ​ഡ് നി​ശ​യും ക​ലാ​മേ​ള​യും ജൂ​ലൈ ര​ണ്ടി​ന് ടൊ​റ​ന്‍റോവി​ൽ
Tuesday, April 17, 2018 10:07 PM IST
ടൊ​റ​ന്‍റോ: നാ​ഫാ ഫി​ലിം അ​വാ​ർ​ഡ് നി​ശ​യ്ക്കും ക​ലാ മാ​മാ​ങ്ക​ത്തി​നും ടൊ​റ​ന്‍റോ​വി​ൽ വേ​ദി ഒ​രു​ങ്ങു​ന്നു. ജൂ​ലൈ ര​ണ്ട് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 5നാ​ണ് മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ സി​നി​മാ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന വ​ർ​ണ്ണ ശ​ബ​ള​മാ​യ ച​ട​ങ്ങ്. ക​ഴി​ഞ്ഞ 8 വ​ർ​ഷ​മാ​യി വി​വി​ധ ക​ലാ​മേ​ള​ക​ൾ ടൊ​റ​ന്‍റോ​വി​ൽ ജ​ന​ങ്ങ​ൾ​ക്ക് സ​മ്മാ​നി​ച്ച മാ​ളു എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ഗ്രൂ​പ്പ് (MEG) ആ​ണ് നാ​ഫ അ​വാ​ർ​ഡ് നി​ശ​യ്ക്കും ക​ലാ മേ​ള​യ്ക്കും വേ​ദി ഒ​രു​ക്കു​ന്ന​ത്. ടൊ​റ​ന്‍റോ​വി​ലെ യൂ​ണി​വേ​ഴ്സ​ൽ ഇ​വ​ന്‍റ് സ്പേ​സി​ൽ ന​ട​ക്കു​ന്ന ക​ലാ മാ​മാ​ങ്ക​ത്തി​ൽ മ​ല​യാ​ള​ത്തി​ലെ​യും തെ​ന്നി​ന്ത്യ​യി​ലെ​യും അ​ൻ​പ​തി​ൽ​പ​രം സി​നി​മാ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

വോ​ട്ടെ​ടു​പ്പി​ലൂ​ടെ അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദു​ൽ​ക്ക​ർ സ​ൽ​മാ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, ടൊ​വി​നോ തോ​മ​സ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ബാ​ല​ച​ന്ദ്ര​മേ​നോ​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, മ​ഞ്ജു വാ​ര്യ​ർ, പാ​ർ​വ്വ​തി , സു​ര​ഭി, ഐ​ശ്വ​ര്യ ല​ക്ഷ്മി, വി​ജ​യ് യേ​ശു​ദാ​സ്, സി​ത്താ​ര, ഗോ​പി സു​ന്ദ​ർ, സൗ​ബി​ൻ ഷാ​ഹി​ർ, അ​ല​ൻ​സി​യ​ർ, ഹ​രീ​ഷ് ക​ണാ​ര​ൻ, ചെ​ന്പ​ൻ വി​നോ​ദ്, നീ​ര​ജ് മാ​ധ​വ്, ജോ​ജോ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന 50 ൽ ​പ​രം ക​ലാകാ​രന്മാ​ർ അ​ണി നി​ര​ക്കു​ന്ന നാ​ഫാ അ​വാ​ർ​ഡ് നി​ശ ടൊ​റ​ന്‍റോ​വി​നെ പു​ള​ക​മ​ണി​യി​ക്കും.

സ്റ്റീ​ഫ​ൻ ദേ​വ​സ്സി, കാ​ർ​ത്തി​ക്, വി​ജ​യ് യേ​ശു​ദാ​സ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും അ​നു​ശ്രീ, നീ​ര​ജ് മാ​ധ​വ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത പ​രി​പാ​ടി​യും ര​മേ​ഷ് പി​ഷാ​ര​ടി, സി​റാ​ജ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​രി​യു​ടെ പൂ​രം കൂ​ടി​യാ​കു​ന്പോ​ൾ ക​ലാ മാ​മാ​ങ്കം ടൊ​റ​ന്‍റോ​വി​ൽ ച​രി​ത്രം കു​റി​യ്ക്കും.

നാ​ഫ അ​വാ​ർ​ഡ് നി​ശ​യു​ടെ​യും ക​ലാ മാ​മാ​ങ്ക​ത്തി​ന്‍റെ​യും കി​ക്ക് ഓ​ഫ് ക​ർ​മ്മം ഏ​പ്രി​ൽ 15 നു ​വൈ​കി​ട്ട് 6 ന് ​സ്കാ​ർ​ബ​റോ​വീ​ലു​ള്ള എ​സ്റ്റേ​റ്റ് ബാ​ൻ​ക​റ്റ് ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു. ച​ട​ങ്ങി​ൽ പ്ര​മു​ഖ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ച്ചു.​മാ​ളു എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ബി​ജു ക​ട്ട​ത്ത​റ അ​വാ​ർ​ഡ് നി​ശ​യു​ടെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു. ജോ​ണ്‍ പി ​ജോ​ണ്‍ (ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ്),ടോ​മി കോ​ക്കാ​ട​ൻ (പ്ര​സി​ഡ​ന്‍റ് ടൊ​റ​ന്േ‍​റാ മ​ല​യാ​ളി സ​മാ​ജം),റെ​ജി സു​രേ​ന്ദ്ര​ൻ (മി​സ്സി​സ്സാ​ഗ കേ​ര​ള അ​സോ​സി​യേ​ഷ​ൻ),ഷാ​നി ചാ​ലി​ശ്ശേ​രി, സൈ​ൻ എ​ബ്ര​ഹാം (ദു​ർ​ഹം മ​ല​യാ​ളി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ്), ജ​യ​ശ​ങ്ക​ർ പി​ള്ള (ഇ​ന്ത്യ പ്ര​സ്സ് ക്ല​ബ് കാ​ന​ഡ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്), സേ​തു വി​ദ്യാ​സാ​ഗ​ർ (ഏ​ഷ്യ​ൻ ടെ​ലി​വി​ഷ​ൻ നെ​റ്റ് വ​ർ​ക്ക്),മ​നോ​ജ് ക​രാ​ത്ത (റീ​മാ​ക്സ്സ് പെ​ർ​ഫോ​മ​ൻ​സ് റി​യ​ൽ​റ്റി) , പ്ര​മു​ഖ ബി​സി​ന​സ​മാ​നാ​യ ഫി​റോ​സ്, ഡോ. ​ഷ​ക്കീ​ല ദ​ന്പ​തി​ക​ൾ, ആ​ന്‍റൂ വാ​ളൂ​ക്കാ​ര​ൻ (കൈ​ര​ളി സ്പോ​ർ​ട്സ് ക്ല​ബ്) എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​യി​രു​ന്നു.

ക​നേ​ഡി​യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, മി​സി​സോ​ഗ കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ടൊ​റോ​ന്േ‍​റാ മ​ല​യാ​ളി സ​മാ​ജം, ഡൌ​ണ്‍ ടൗ​ണ്‍ മ​ല​യാ​ളി സ​മാ​ജം, ദു​ർ​ഹം മ​ല​യാ​ളി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് എ​ന്നി​വ കൂ​ടാ​തെ വി​വി​ധ ദേ​വാ​ല​ങ്ങ​ളും സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും അ​വാ​ർ​ഡ് നി​ശ​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്തു.

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ മാ​ർ​ട്ടി​ൻ പ്രാ​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2700 ഓ​ളം കാ​ണി​ക​ൾ​ക്കു ഇ​രി​പ്പി​ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള നാ​ഫ അ​വാ​ർ​ഡ് നി​ശ​യു​ടെ​യും ക​ലാ​മേ​ള​യു​ടെ​യും മെ​ഗാ സ്പോ​ണ്‍​സ​റാ​യ മ​നോ​ജ് ക​രാ​ത്ത​യ്ക്ക് ആ​ദ്യ ടി​ക്ക​റ്റ് ന​ൽ​കി ജോ​ണ്‍ പി ​ജോ​ണ്‍ പ്ര​വേ​ശ​ന ടി​ക്ക​റ്റി​ന്‍റെ വി​ത​ര​ണോ​ൽ​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ടി​ക്ക​റ്റി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും : www.maluentertainmentgroup.com ;email: [email protected]

Tel :647 717 8578, Coconut Groove Foods : 289-521-9100 ; CMA: Antony Thomas: 647 996 2738; MKA : Reji Surendran: 416 833 9373 ; DTMS : GIGI Jacob: 64 7686 3593

റി​പ്പോ​ർ​ട്ട്: ജ​യ​ശ​ങ്ക​ർ പി​ള്ള