ക​ല​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഏ​പ്രി​ൽ 22നു ​ഫി​ലഡ​ൽ​ഫി​യ​യി​ൽ
Wednesday, April 18, 2018 11:20 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഡെ​ല​വേ​ർ​വാ​ലി​യി​ലെ പ്ര​ഥ​മ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ക​ലാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​ല​വേ​ർ​വാ​ലി​യു​ടെ ഈ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഏ​പ്രി​ൽ 22നു ​ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3ന് ​സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന​താ​ണെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പെ​ൻ​സി​ൽ​വേ​നി​യ​യി​ലേ​യും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി നാ​ലു പ​തി​റ്റാ​ണ്ടാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക​ല, സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്ത് അ​നു​ക​ര​ണീ​യ​മാ​യ മാ​തൃ​ക​യാ​ണ് കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള​ത്.

ക​ല​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ക​സ​മി​തി​ക​ളാ​യ അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ൽ, വി​മ​ൻ​സ് ഫോ​റം, യൂ​ത്ത് ഫോ​റം തു​ട​ങ്ങി​യ​വ​യു​ടെ രൂ​പീ​ക​ര​ണ​വും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ർ​ത്തി​യാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക​ല​യു​ടെ ഇ​ക്കൊ​ല്ല​ത്തെ റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ കി​ക്ക്ഓ​ഫ്, ക​ലാ ന്യൂ​സ് ലെ​റ്റ​റി​ന്‍റെ പ്ര​കാ​ശ​നം എ​ന്നി​വ​യും ത​ദ​വ​സ​ര​ത്തി​ൽ ന​ട​ത്തു​ന്ന​താ​ണ്.

ക​ല​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ക​രേ​യും, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളേ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന ന​ഗ​രി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി പി​ആ​ർ​ഒ ജോ​ർ​ജ് വി. ​ജോ​ർ​ജ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​ജ​യിം​സ് കു​റി​ച്ചി (പ്ര​സി​ഡ​ന്‍റ്) 856 275 4014, അ​ല​ക്സ് ജോ​ണ്‍ (ചെ​യ​ർ, അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ൽ) 215 715 8114, ഡോ. ​ജ​യ്മോ​ൾ ശ്രീ​ധ​ർ (ചെ​യ​ർ, വി​മ​ൻ​സ് ഫോ​റം) 484 535 1555, റ്റി​ജോ ഇ​ഗ്നേ​ഷ്യ​സ് (ചെ​യ​ർ, യൂ​ത്ത് ഫോ​റം) 267 475 6606.
Venue: 1009 Unruh Ave, Philadelphia, PA 19111.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം