ഫ്ള​വേ​ഴ്സ് ടി​വി യു​എ​സ്എ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം ഏ​പ്രി​ൽ 27 ന് ​ഷി​ക്കാ​ഗോ​യി​ൽ
Thursday, April 19, 2018 10:37 PM IST
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ മ​നം നി​റ​യെ കാ​ഴ്ച​യു​ടെ നി​ത്യ വ​സ​ന്തം തീ​ർ​ത്തു ഫ്ള​വേ​ഴ്സ് ടി​വി യു​എ​സ്എ അ​മേ​രി​ക്ക​ൻ മ​ണ്ണി​ലെ​ത്തി​യി​ട്ട് ഒ​രു സം​വ​ത്സ​രം പി​ന്നി​ട്ടി​രി​ക്കു​ന്നു. ഒ​ന്നാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​തി​വി​പു​ല​മാ​യ ഒ​രു മെ​ഗാ സ്റ്റാ​ർ ഷോ ​ഫ്ള​വേ​ഴ്സ് ടി​വി യു.​എ​സ്.​എ ഷി​ക്കാ​ഗോ​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്നു. പ്ര​ഗ​ത്ഭ സി​നി​മ സം​വി​ധാ​യ​ക​ൻ ഷാ​ഫി അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന ഷോ​യി​ൽ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ബി​ജു മേ​നോ​ൻ, മി​യ ജോ​ർ​ജ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഗാ​യ​തി സു​രേ​ഷ്, ശ്വേ​താ മേ​നോ​ൻ, സാ​ജു ന​വോ​ദ​യ, ന​ജിം അ​ർ​ഷാ​ദ് തു​ട​ങ്ങി​വ​രോ​ടൊ​പ്പം ഇ​രു​പ​ത്തി അ​ഞ്ചോ​ളം മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്നു.

ഏ​പ്രി​ൽ 27-നു ​വൈ​കു​ന്നേ​രം 7.30ന് ​ഷി​ക്കാ​ഗോ​യി​ലെ ബാ​ർ​ട്ട് ലെ​റ്റി​ലു​ള്ള ജെ​യി​ൻ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് മെ​ഗാ ഷോ ​അ​ര​ങ്ങേ​റു​ന്ന​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു ഏ​പ്രി​ൽ 26നു ​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ലൈ​ലി​ൽ ഉ​ള്ള ഷെ​റാ​ട്ട​ൻ ഹോ​ട്ട​ലി​ൽ (Sheraton Lisle Naperville Hotel) ഒ​രു റെ​ഡ് കാ​ർ​പെ​റ്റ് ഇ​വ​ന്‍റും സം​ഘ​ടി​പ്പി​ക്കു​ന്നു. പ​രി​പാ​ടി​യി​ൽ ഷി​ക്കാ​ഗോ​യി​ലെ ക​ലാ, മ​ത, സാം​സ്കാ​രി​ക, പ്രൊ​ഫ​ഷ​ണ​ൽ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രി​ക്കു​ന്ന സം​ഘ​ട​ന​ക​ളി​ലെ​യും ക്ല​ബ്ബ്ക​ളി​ലേ​യും മ​ഹ​ദ് വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​താ​യി​രി​ക്കും.

പ്ര​വേ​ശ​ന​ത്തി​നു​ള്ള ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. റെ​ഡ് കാ​ർ​പെ​റ്റ് ഇ​വെ​ന്‍റും മെ​ഗാ ഷോ​യും, ഒ​രു ച​രി​ത്ര വി​ജ​യ​മാ​ക്കാ​ൻ എ​ല്ലാ​വ​രു​ടെ​യും സാ​ന്നി​ധ്യ​വും, സ​ഹ​ക​ര​ണ​വും സം​ഘാ​ട​ക സ​മി​തി വി​ന​യ പു​ര​സ​രം അ​ഭ്യ​ർ​ത്ഥി​ച്ചു കൊ​ള്ളു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ബി​ജു സ​ക്ക​റി​യ: (847) 630 6462


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം