അ​മേ​രി​ക്ക​ൻ ടാ​ല​ന്‍റ് സെ​ർ​ച്ച് ഗ്രാ​ന്‍റ് ഫി​നാ​ലേ​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി ജി. ​വേ​ണു​ഗോ​പാ​ൽ
Thursday, April 19, 2018 10:41 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ ടാ​ല​ന്‍റ് സ്റ്റാ​റി​ന്‍റെ ഗ്രാ​ന്‍റ് ഫി​നാ​ലെ ഏ​പ്രി​ൽ 28 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ ടാ​ന്പാ​യി​ലെ ക്നാ​നാ​യ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്ക​പ്പെ​ടും. ച​ട​ങ്ങി​ൽ വ​ച്ചു സം​ഗീ​ത​ലോ​ക​ത്ത് 35 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​നം ജി. ​വേ​ണു​ഗോ​പാ​ലി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​ള​ക്ക​മാ​ർ​ന്ന സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കും.

അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള ഇ​ന്ത്യ​ക്കാ​രാ​യ മ​ത്സ​രാ​ർ​ത്ഥി​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 30 ടീ​മു​ക​ളാ​ണ് ഏ​പ്രി​ൽ 15ന് ​ഓ​ർ​ലാ​ന്േ‍​റാ​യി​ൽ ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ മാ​റ്റു​ര​ച്ച​ത്. ഇ​തി​ൽ നി​ന്നും ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച 12 ടീ​മു​ക​ളാ​ണ് ഏ​പ്രി​ൽ 28നു ​ടാ​ന്പാ​യി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്.

വി​വി​ധ​ത​രം ക​ലാ​രൂ​പ​ങ്ങ​ളാ​ണ് ഓ​രോ ടീ​മും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന ടീ​മി​നു ട്രോ​ഫി​യും 2001 കാ​ഷ് അ​വാ​ർ​ഡും ല​ഭി​ക്കും. ര​ണ്ടാം​സ്ഥാ​ന​ത്തി​ന് ട്രോ​ഫി​യോ​ടൊ​പ്പം 1001 ഡോ​ള​റാ​ണ് ല​ഭി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ൽ, ന്യൂ​ജ​ഴ്സി ക​ലാ​ശ്രീ സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സ് ഉ​ട​മ​യും പ്ര​ധാ​ന ഗു​രു​വു​മാ​യ ബീ​നാ മേ​നോ​ൻ, സം​ഗീ​ത​ജ്ഞ​നും വാ​ദ്യോ​പ​ക​ര​ണ വി​ദ​ഗ്ധ​നു​മാ​യ ന​ന്ദു മൂ​ലൈ തു​ട​ങ്ങി​യ​വ​രാ​ണ് വി​ധി​നി​ർ​ണ​യി​ക്കു​ന്ന​ത്. ഓ​രോ പ​രി​പാ​ടി​ക്കു​ശേ​ഷ​വും വി​ധി​ക​ർ​ത്താ​ക്ക​ൾ അ​വ​രു​ടെ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഫ്ളോ​റി​ഡ​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കു​ന്നു​ണ്ട്. മ​ത്സ​ര​ങ്ങ​ളു​ടെ വി​ധി​നി​ർ​ണ​യ​ത്തി​നു​ശേ​ഷം വേ​ണു​ഗോ​പാ​ലും, ഗീ​തു വേ​ണു​ഗോ​പാ​ലും ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ​രി​പാ​ടി​യു​ടെ ചെ​ല​വു​ക​ൾ മാ​ത്രം ല​ഭി​ക്കു​വാ​ൻ വേ​ണ്ടി​യു​ള്ള ടി​ക്ക​റ്റ് നി​ര​ക്കു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 10, 25, 50 ഡോ​ള​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ണ്‍​ന​ന്പ​ർ 407 619 0375, 407 929 7326, 407 509 9952, 813 334 0123.

Venue: Knanaya Community Center, 2620 Washington Rd, Valrico, FL 33594


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം