മിസ് മലയാളി യുഎസ്എ 2018 സൗന്ദര്യ മത്സരത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Friday, April 20, 2018 12:38 PM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ വച്ചു നടത്തപെടുന്ന മിസ് മലയാളി യുഎസ്എ 2018 സൗന്ദര്യ മത്സരത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്നു സംഘാടക ലക്ഷ്മി പീറ്റര്‍ അറിയിച്ചു.

ഏപ്രില്‍ 28 നു വൈകുന്നേരം അഞ്ചു മുതല്‍ സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ (1415, Constitution Ave, Stafford, TX 77477) വച്ചുനടത്തപെടുന്ന ഈ സൗന്ദര്യ മത്സരത്തോടനുബന്ധിച്ചു വര്‍ണപ്പകിട്ടാര്‍ന്ന നൃത്ത സംഗീത കലാപരിപാടികള്‍ അരങ്ങേറുമെന്നും ലക്ഷ്മി പറഞ്ഞു.

ഹൂസ്റ്റണിലെ പ്രശസ്തമായ ലഷ്മി ഡാന്‍സ് അക്കാഡമിയുടെ ഇവെന്റ്‌സ് ഡിവിഷന്റെ നേതൃത്വത്തിലാണ് ഈ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 13 മുതല്‍ 65 വയസു വരെയുള്ളവര്‍ക്കായി ഒരുക്കിയിരിക്കുന്ന വിവിധ മല്‌സരങ്ങള്‍ ഈ പരിപാടിയെ വേറിട്ടതാക്കുന്നു. മിസ് ടീന്‍ മലയാളീ (13- 17 വയസ്), മിസ് മലയാളീ (18 - 35 വയസ്) മിസിസ് മലയാളീ (21- 65 വയസ്) എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍.

ഈ മത്സരങ്ങളില്‍ ഫൈനലില്‍ വിജയിക്കുന്നവര്‍ക്ക് മൊത്തം 6000 ഡോളറിന്റെ കാഷ് അവാര്‍ഡുകളാണ് കാത്തിരിക്കുന്നത്. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ സൗന്ദര്യ മത്സരമായ മിസ് ഇന്ത്യ യുഎസ്എ യില്‍ മത്സരിക്കുന്നതിനുള്ള അര്‍ഹതയും ലഭിക്കുന്നതാണ്. അതോടൊപ്പം ബോളിവുഡ് പേജന്റ് ഇന്റര്‍നാഷണലില്‍ മത്സരിക്കുന്നതിനുള്ള യോഗ്യതയും കരസ്ഥമാക്കുന്നു.

തെന്നിന്ത്യന്‍ സിനിമകളില്‍ കൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ പ്രശസ്ത സിനിമ താരം മന്യ നായിഡു സെലിബ്രിറ്റി ജഡ്ജ് ആയുള്ള ജഡ്ജിങ് പാനലില്‍ അമേരിക്കയില്‍ വിവിധ തലങ്ങളില്‍ ശ്രദ്ധേയരായ പ്രമുഖരാണ് അണിനിരക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ഇവന്റ് പാസിനുമായി ബന്ധപെടുക: www.humtumdesi.com OR [email protected] OR 972-369-9184